എ പി എല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള അരി വിഹിതം വെട്ടിക്കുറച്ചു
സംസ്ഥാനത്ത് എ പി എല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള അരി വിഹിതം വെട്ടിക്കുറച്ചു. മൂന്ന് കിലോ അരിയും ഒര കിലോ ഗോതമ്പുമാണ് വെട്ടിക്കുറച്ചത്. കേന്ദ്രവിഹിതത്തില്‍ കുറവ് വന്നതു മൂലമാണ് നടപടിയെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന എ പി എല്‍ കാര്‍ഡുടമകളെ നടപടി ദോഷകരമായി ബാധിക്കും. എ പി എല്‍ കാര്‍ഡുടമകള്‍ക്ക് നിലവില്‍ 8.90 രൂപ നിരക്കില്‍ ഒമ്പത് കിലോ അരിയും 6.90 രൂപ നിരക്കില്‍ രണ്ട് കിലോ ഗോതമ്പുമായിരുന്നു ലഭിച്ചിരുന്നത്. ഇനി മുതല്‍ ആറ് കിലോ അരിയും ഒരു കിലോ ഗോതമ്പുമായി കുറയും. ഈ വര്‍ഷം വെറും 1.06 ടണ്‍ ഇമി മാത്രമാണ് കേന്ദ്രവിഹിതമായി ലഭിച്ചതെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha