സബ്സിഡി സിലിണ്ടറിന്റെ വില വര്‍ധന ഒഴിവാക്കി
സബ്സിഡിയുള്ള പാചകവാതക സിലിണ്ടര്‍ വില നാല് രൂപ വര്‍ദ്ധിപ്പിച്ചത് ഒഴിവാക്കി. പഴയനിരക്ക് തന്നെ ഈടാക്കാന്‍ ഇന്ന് രാവിലെ എണ്ണക്കമ്പനികള്‍ വിതരണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വിലവര്‍ദ്ധനയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിലവര്‍ദ്ധന ഒഴിവാക്കാന്‍ എണ്ണക്കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയത്. സബ്സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 24 രൂപയും വാണിജ്യ സിലിണ്ടറിന് 35 രൂപയും കൂട്ടിയത് തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha