മദ്യനയം; സര്‍ക്കാര്‍ ആറാഴ്ചത്തെ സാവകാശം തേടി
മദ്യനയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആറാഴ്ചത്തെ സമയമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നികുതി സെക്രട്ടറിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സമയം ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. മദ്യനയം രൂപീകരിക്കുന്ന കാര്യത്തില്‍ ഇന്ന് നിലപാടറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha