പുതിയ ആരോപണവുമായി സരിത രംഗത്ത്; കോൺഗ്രസ് നേതാവായ മുൻ കേന്ദ്രമന്ത്രിയുടെ മകനും തന്നെ ബിസിനസ് ഉപകരണമാക്കി; പരാതി മുഖ്യമന്ത്രിയ്ക്ക് കൈമാറി അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്...
സോളാർ കേസിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച വിവാദ നായിക സരിത എസ്.നായർ പുതിയ ആരോപണവുമായി രംഗത്ത്. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രമുഖ വ്യക്തിയുടെ മകൻ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ.
ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത പറഞ്ഞു. സോളാർ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അയാൾ തന്നെ ഉപകരണമാക്കിയത്. അതാരാണെന്ന് ഇപ്പോൾ പറയുന്നില്ല. സോളാറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ മാത്രമല്ല ഇവർക്ക് ബിസിനസ് ഉള്ളത്.
ഇതിലെചില കാര്യങ്ങളാണ് താൻ ചൂണ്ടിക്കാട്ടിയത്. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. മുൻ കേന്ദ്ര മന്ത്രിയുടെ മകൻ മാത്രമല്ല അന്യസംസ്ഥാനത്തിൽ നിന്നുള്ളവരടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. തനിക്ക് സോളാർ ബിസിനസ് മാത്രമാണുണ്ടായിരുന്നത്.
പക്ഷേ. അതോടൊപ്പം നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫ്രീലാൻസായി ചെയ്യുന്നാണ്ടിയരുന്നു. പലർക്കും തന്റെ ബന്ധം ഉപയോഗിച്ച് ഇന്ത്യയ്ക്ക് പുറത്ത് നിന്ന് പോലും നിക്ഷേപകരെ കണ്ടെത്തി നൽകുമായിരുന്നുവെന്നും സരിത വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha