എ.കെ ആന്റണിയുടെ മകനും പാണക്കാട് ശിഹാബ് തങ്ങളുടെ മകനും ബലാല്‍സംഗം ചെയ്‌തെന്ന് പരാതി
സരിതയുടെ സോളാര്‍ ബോംബില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ കോണ്‍ഗ്രസ് രാഷ്ട്രീയം ദേശീയ തലത്തിലും വന്‍പ്രതിസന്ധിയിലേക്ക്. നേതാക്കളില്‍ നിന്ന് മക്കളിലേക്ക് ആരോപണങ്ങളും പരാതികളും ഉയരുമ്പോള്‍ എങ്ങനെ നേരിടണമെന്ന് അറിയാതെ പാര്‍ട്ടിയും മുന്നണിയും കുരുക്കില്‍ നിന്ന് അഴിയാക്കുരുക്കുകളിലേക്ക് നീങ്ങുന്നു. എ.കെ ആന്റണിയുടെ മകനെതിരെ കഴിഞ്ഞ നവംബര്‍ 23നാണ് മുഖ്യമന്ത്രി പിണറായി വിജയന് സരിത പരാതി നല്‍കിയത്. പ്രതിരോധ ഇടപാടുകളില്‍ ടീം സോളാറിനെ സഹായിക്കാമെന്ന് പറഞ്ഞ് ആന്റണിയുടെ മകന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതിയില്‍ സരിത ആരോപിക്കുന്നത്. ഈ പരാതി വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സരിതയുടെ തീരുമാനം.
സോളാര്‍ ഇടപാടില്‍ സഹായ വാഗ്ദാനം നല്‍കി പാണക്കാട് ശിഹാബ് തങ്ങളുടെ മകന്‍ ബഷീറലി മാനഭംഗപ്പെടുത്തിയെന്ന് സരിത പരാതിയല്‍ പറയുന്നു. എം.പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടില്‍ വച്ചായിരുന്നു ഇത്. ഈ പരാതികളില്‍ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നറിയുന്നു. അതിനാല്‍ കോണ്‍ഗ്രസും യു.ഡി.എഫും ഇതിനെ എങ്ങനെ നേരിടുമെന്ന് അറിയില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍്ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ രാഹുല്‍ഗാന്ധി കേരളത്തിലെ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഷെയ്ഖ് റഫീഖുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന പുതിയ ആരോപണവും സരിത പരാതിയല്‍ ഉന്നയിക്കുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇയാളെ പരിചയപ്പെടുത്താമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പിടികിട്ടാപുള്ളിയാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മുമ്പ് ആന്റണിയുടെ മകനെതിരെ പരാതി വന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിന് തടയിടാനുള്ള രാഷ്ട്രീയ നീക്കമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് നേതാക്കള്‍ക്ക് എത്തുംപിടിയുമില്ല.
സോളാര്‍ റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുമായി പങ്കുവച്ചപ്പോള്‍ തരംതാണ രാഷ്ട്രീയമെന്നാണ് എ.കെ ആന്റണി പ്രതികരിച്ചത്. എന്നാല്‍ മകനെതിരെ പരാതി വന്ന സ്ഥിതിക്ക് ആന്റണിയും പ്രതിരോധത്തിലായി. കോണ്‍ഗ്രസിന്റെയും യു.ഡി.എഫ് നേതാക്കളുടെയും അടുത്തറ ഇളക്കുകയാണ് സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും ലക്ഷ്യം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സമയത്ത് കോണ്‍ഗ്രസ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയതിനുള്ള പ്രതികാരമായി ഇതിനെ വിലയിരുത്താം.
https://www.facebook.com/Malayalivartha