Widgets Magazine
05
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി.. ചൈനയിലെ 'ലിൻ ഷെമു' അന്തരിച്ചു....122–ാം വയസിലാണ് അവർക്ക് അന്ത്യം സംഭവിച്ചത്.. രേഖകൾ കൃത്യമാണെങ്കിൽ അവർ 122 വർഷവും 197 ദിവസവും ജീവിച്ചിരുന്നു എന്ന് അർത്ഥം..


റിയാദിലെ ആശുപത്രിയില്‍ കോഴിക്കോട് സ്വദേശി മരിച്ചു


പ്രതികാരത്തിന് കാരണം... പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയെന്ന് ചെന്താമര; പുഷ്പയോട് അന്ന് തുടങ്ങിയ ദേഷ്യം; ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല


തന്നെ സ്‌നേഹിക്കുന്നവര്‍ ധാരാളം... കെഎസ്ആര്‍ടിസി സമരം പൊളിഞ്ഞതായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍; ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നൽകണം 


പല രഹസ്യങ്ങളുടെയും ചുരുൾ അഴിഞ്ഞിട്ടില്ല..ശ്രീതുവിന് രണ്ടാം ഭര്‍ത്താവുള്ളതായി ശംഖുമുഖം ദേവീദാസന്‍ എന്ന ജ്യോത്സ്യന്‍ വെളിപ്പെടുത്തിയിരുന്നു..ഇയാളുമായി ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നു..

പ്രൊഫ. എം.കെ. സാനുവിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരം

12 OCTOBER 2017 04:31 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു അര്‍ഹനായി. മലയാള സാഹിതിക്ക് അദ്ദേഹം നല്കിയ സമഗ്രസംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വിഷ്ണു നാരായണന്‍ നമ്പൂതിരി അധ്യക്ഷനും ഡോ. എം. ലീലാവതി, സി. രാധകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് എം.കെ. സാനുവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.

ആഴത്തിലുളള മനനവും തിളങ്ങുന്ന മൗലികതയും മേളിക്കുന്ന രചനാലോകമാണ് എം.കെ. സാനുവിന്റേത്. നിരൂപണത്തിലും ജീവചരിത്രരചനയിലും ഒരേപോലെ അദ്ദേഹം അഗ്രഗാമിയായി. പാശ്ചാത്യപൗരസ്ത്യമീമാംസകളിലെ അവഗാഹത്തെ മൗലികമായ സ്വതന്ത്രബുദ്ധികൊണ്ട് വിളക്കിയെടുത്താണ് സാനു രചനകള്‍ നിര്‍വ്വഹിച്ചത്. ഇത് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ക്ക് അനന്യമായ മിഴിവുനല്കി.

കേവലം ജീവിതരേഖാരചനയ്ക്കപ്പുറത്തേക്ക് മലയാള ജീവചരിത്രരചനാശാഖയെ ഉയര്‍ത്തിയത് പ്രൊഫ. എം.കെ. സാനുവാണ്. എഴുതപ്പെടുന്ന ജീവിതത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിച്ച് വ്യക്തിയുടെ വികാരവിചാരങ്ങളെ സ്വാംശീകരിച്ച് പുനര്‍നിര്‍മിക്കുകയാണ് ഓരോ ജീവചരിത്രരചനയിലും സാനു ചെയ്യുന്നത്. സ്വന്തം വ്യക്തിസത്തയുടെ ഓജസ്സുകൂടി രചനയില്‍ അദ്ദേഹം സമന്വയിപ്പിക്കുന്നു. സന്യാസിയേയും കവിയേയും നോവലിസ്റ്റിനേയും സാമൂഹിക പരിഷ്‌കര്‍ത്താവിനേയും അവരവരുടെ ആന്തരികലോകത്തിന്റെ കൂടി അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതുകൊണ്ട് എം.കെ. സാനുവിന്റെ ജീവചരിത്ര രചനകള്‍ മൗലികസ്പര്ശമുളളവയാകുന്നു എന്ന് പുരസ്‌കാരസമിതി വിലയിരുത്തി.

1928 ഒക്ടോബര്‍ 27ന് ആലപ്പുഴ മംഗലത്ത് വീട്ടില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും പുത്രനായാണ് എം.കെ. സാനു ജനിച്ചത്. രത്‌നമ്മയാണ് ഭാര്യ. അഞ്ചു മക്കളുണ്ട്. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, നാരായണഗുരു സ്വാമി, മൃത്യുഞ്ജയം കാവ്യജീവിതം, സഹോദരന്‍ അയ്യപ്പന്‍, കാറ്റും വെളിച്ചവും, ചക്രവാളം, രാജവീഥി, വിശ്വാസത്തിലേക്ക് വീണ്ടും, അമേരിക്കന്‍ സാഹിത്യം, പ്രഭാതദര്‍ശനം എന്നിവയാണ് പ്രധാന രചനകള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാപുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുളള പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് പ്രൊഫ. സാനു അര്‍ഹനായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേംബറിൽ കയറിയത്‌ ഏവനെടാ ? SFIയുടെ മുനയൊടിച്ച് ഗവർണർ.! ആർഷോയ്‌ക്ക്‌ ആർലേക്കറുടെ വിരട്ട് 24 മണിക്കൂറിനുള്ളിൽ കിട്ടിയിരിക്കണം  (6 minutes ago)

Worlds-oldest-woman ഏഴ് കുട്ടികളുടെ അമ്മയായ സ്ത്രീ  (9 minutes ago)

ഹരികുമാറിനെ മെഡിക്കൽ കോളേജിൽ പത്ത് ദിവസം കിടത്തി ചികിത്സിക്കാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് ഡോക്ടർമാർ; കുട്ടിയെ കൊന്നത് താനല്ലെന്ന് പ്രതി...  (18 minutes ago)

തോമസ് ഐസക് കേരളത്തിൻ്റെ അന്തകൻ: ചെറിയാൻ ഫിലിപ്പ്  (34 minutes ago)

മഹാകുംഭമേള... ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി...യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്‌നാനം നടത്തിയത്, പ്രയാഗ് രാജില്‍ കനത്ത സ  (1 hour ago)

കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമിക്കുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു ടൂര്‍ണമെന്റ് നഷ്ടമായേക്കും. ... ഓസ്ട്രേലിയക്ക് വന്‍ തിരിച്ചടി.  (2 hours ago)

സങ്കടക്കാഴ്ചയായി.... ഉംറ തീര്‍ഥാടകയായ പാലക്കാട് സ്വദേശിനി മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ ബദ്റില്‍ നിര്യാതയായി...  (2 hours ago)

ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ കസ്റ്റഡിയില്‍....  (2 hours ago)

അമ്മായിയമ്മയ്ക്ക് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി... അമ്മായിയമ്മയും മരുമകനും മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്..... പവന് 63,000 കടന്നു, ഇന്ന് പവന് 760 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

.കണ്ണീര്‍ക്കാഴ്ചയായി... കര്‍ണാടകയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (3 hours ago)

കോഴിക്കോട് നഗര മധ്യത്തില്‍ ബൈക്കിലിടിച്ച് ബസ് മറിഞ്ഞുണ്ടായിരുന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി... ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി.... 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്, ഇതില്‍ 96 വനിതകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെട  (3 hours ago)

പിറവത്ത് കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥന്‍ വീണത് 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍... രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയും കിണറ്റിലേക്ക്, ഒടുവില്‍....  (3 hours ago)

കാസര്‍കോട് ചീമേനിയില്‍ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറി പട്ടാപ്പകല്‍ കവര്‍ന്നത് 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ...ജോലിക്കാരനെ കാണാതായി, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്  (3 hours ago)

Malayali Vartha Recommends