പി സി ജോര്‍ജിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം
ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളുപ്പെടുത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്നമംഗലം മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ് ടെലിവിഷന്‍ ചാനലുകളില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിനും അവഹേളിച്ചതിനുമാണ് കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതി ഇടപെടല്‍. പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി നേരത്തെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മിഷനും പി സി ജോര്‍ജിനെതിരെ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha