ആരുഷി വധം:മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് കോടതി
ആരുഷി വധകേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുല്‍ തല്‍വാറും കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഗാസിയാബാദ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി.
കേസിന് ആസ്പദമായ സംഭവം നടന്നത് 2008 മെയ്യിലാണ്. 14 വയസുള്ള ആരുഷിയെ കിടിപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ വീട്ടുജോലിക്കാരന്‍ ഹേം രാജിനെ സംശയിച്ചിരുന്നെങ്കിലും രണ്ടു ദിവസത്തിനകം ഹേം രാജും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ആരുഷിയും ഹേംരാജും അടുപ്പത്തിലായിരുന്നെന്നും ഇതുമനസ്സിലാക്കിയ മാതാപിതാക്കള്‍ തന്നെയാണ് അവരെ കൊലപ്പെടുത്തിയതെന്നുമാണ് സി ബി ഐ കോടതിയെ അറിയിച്ചത്.
ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനേയും നുപുല്‍ തല്‍വാറിനേയും കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് 2013 നവംബറിലാണ്. എന്നാല്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്നും സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതുമെന്നാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha