മൊസൂളില്‍ നഴ്‌സുമാര്‍ സുരക്ഷിതരെന്നു വിവരം; മോചനത്തിന് ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി
ഇറാക്കിലെ സംഘര്‍ഷമേഖലയായ തിക്രിത്തില്‍ നിന്ന് മൊസൂളിലെത്തിയ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് വിവരം. ഇസ്‌ലാമികസേന തങ്ങളുടെ നിയന്ത്രണത്തിലുള്ള മൊസൂളിലെ അല്‍ജിഹാരി ആശുപത്രിക്കുസമീപം പഴയകെട്ടിടത്തിലാണ് നഴ്‌സുമാരെ താമസിപ്പിച്ചിരിക്കുന്നത്. മൊസൂളിലേക്ക് നഴ്‌സുമാരെ മാറ്റുമ്പോള്‍ വിമതര്‍ മാന്യമായാണ് ഇടപെട്ടതെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. നഴ്‌സുമാര്‍ക്ക് ഭക്ഷണം നല്‍കുവാനും ഇവര്‍ തയാറായി. ബസില്‍ നിന്ന് നഴ്‌സുമാരെ തോക്ക് ചൂണ്ടിയാണ് ഇറക്കിയത്. പൊടിപിടിച്ച പഴയകെട്ടിടത്തിലേക്കാണ് ഇതിന് ശേഷം നഴ്‌സുമാരെ മാറ്റിയത്. ഇവിടെ ഇവര്‍ക്ക് വിമതര്‍ ഭക്ഷണവും മറ്റും നല്‍കുന്നുണ്ട്. മോചിപ്പിക്കാമെന്ന് വിമതര്‍ നഴ്‌സുമാരെ അറിയിച്ചുവെന്നും സൂചനയുണ്ട്. വിമാനത്താവളത്തിന് ഒരു മണിക്കൂര്‍ ദൂരം അകലെയാണ് നഴ്‌സുമാരുള്ളത്.
എന്നാല്‍ നഴ്‌സുമാരെ എപ്പോള്‍ വിട്ടയക്കുമെന്നതിനെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് വിവരമില്ല. നഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യ ആറ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ബഹ്‌റൈന്‍,ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ടെലിഫോണില്‍ സംസാരിച്ചു. ഒമാന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായും ചര്‍ച്ച നടത്തി. വിമതരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യ അഭ്യര്‍ഥിച്ചു. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. നഴ്‌സുമാരെ വിമതരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനാണ് ഇന്ത്യ ആദ്യം ശ്രമിക്കുന്നത്. പിന്നീട് ഇവരെ വിമാനത്താവളത്തില്‍ എത്തിച്ച് രക്ഷിക്കുകയാണ് ലക്ഷ്യം.
നഴ്‌സുമാരെ രക്ഷപെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇന്നും കൂടിക്കാഴ്‌ച നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha