ആശങ്കകള്‍ക്ക് വിരാമം; ഇറാക്കിലെ വിമതസേനയുടെ പിടിയിലുള്ള മലയാളി നഴ്സുമാര്‍ നാളെ കൊച്ചിയിലെത്തും
ഇറാക്കിലെ വിമതസേനയുടെ പിടിയിലുള്ള നഴ്സുമാര്‍ ശനിയാഴ്ച നാട്ടിലെത്തും. ശനിയാഴ്ച പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നഴ്സുമാരെ കൊണ്ടുവരുന്നതിന് ഇന്ന് വൈകുന്നേരം ആറിന് ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെടും. കേരളത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഒരോ പ്രതിനിധികള്‍ വിമാനത്തില്‍ ഇര്ബനിലേക്ക് പോകും.
വെള്ളിയാഴ്ച രാത്രിയോടെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് നഴ്സുമാരുമായി വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാട്ടിലേക്ക് കൊണ്ടുപോകുന്നതുവരെ നഴ്സുമാര്‍ക്ക് തങ്ങാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ഹോട്ടല്‍ ഒരുക്കിയിട്ടുണ്ട്
നാളെ രാവിലെ ഏഴ് മണിക്ക് നെടുമ്പാശ്ശേരിയിലെത്തും. നഴ്സുമാരെ നേരിട്ട് കൊച്ചിയിലെത്തിക്കാനുള്ള സാധ്യതകളും ആരായുന്നുണ്ട് നഴ്സുമാര്‍ ഇപ്പോള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വൈദ്യുതിയും എയര്‍കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും മോചനം ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ചിട്ടുണ്ട്. നഴ്സുമാര്ക്കൊപ്പമായിരിക്കും മുഖ്യമന്ത്രി നാട്ടിലേക്ക് തിരിക്കുക എന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha