പാറ്റൂര്‍ വിവാദഭൂമി ഇടപാട്; തിരുവഞ്ചൂരിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ പുറത്ത്
പാറ്റൂര്‍ വിവാദഭൂമി ഇടപാട് സംബന്ധിച്ച് കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടപടികള്‍ സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ആവൃതിമാള്‍ എന്ന സ്വകാര്യ കമ്പനിയുടെ കൈയ്യില്‍ സര്‍ക്കാര്‍ ഭൂമി ഇല്ലെന്നായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്.
സ്വകാര്യ കമ്പനിയുടെ 118.5 സെന്റ് ഭൂമിയോട് ചേര്‍ന്നുള്ള 16.5 സെന്റ് സര്‍ക്കാര്‍ ഭൂമിയിലാണ് കേരള ജലവിഭവ വകുപ്പിന്റെ മലിനജലം ഒഴുകിപ്പോകുന്ന പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഇടപാടിന്റെ പേരില്‍ ചട്ടവിരുദ്ധമായി കമ്പനി പൈപ്പ്ലൈന് മാറ്റി സ്ഥാപിക്കാന്‍ ശ്രമം നടത്തി. ഇതേ തുടര്‍ന്ന് കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ആര് ഡി ഒ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അന്ന് റവന്യു മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ ആര് ഡി ഒയുടെ ഉത്തരവ് റദ്ദാക്കുകയും കമ്പനിക്കനുകൂലമായ നിലപാട് എടുക്കുകയുമായിരുന്നു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തിരുവഞ്ചൂര്‍ കമ്പനിക്ക് അനുമതി നല്കി. 2013-ല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലും ഭൂമി കൈമാറ്റത്തില്‍ വീഴ്ച കണ്ടെത്തിയിരുന്നു.
അതേസമയം ഭൂമി കൈമാറ്റക്കേസില്‍ തന്നെ മനപൂര്‍വ്വം വേട്ടയാടുകയാണെന്നും കളക്ടറുടെ റിപ്പോര്‍ട്ടിന് അനുകൂലമായി താന്‍ ഒപ്പിട്ടുവെന്നാണ് ഓര്‍മ്മയെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha