നഴ്സുമാരെ മോചിപ്പിക്കാന്‍ കടുത്ത തീരുമാനമെടുക്കേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി
ഇറാഖില്‍ കുടുങ്ങിയ നഴ്സുമാരെ മോചിപ്പിക്കാന്‍ സര്‍ക്കാരിന് കടുത്ത തീരുമാനം എടുക്കേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു സമയത്ത് രക്ഷപ്പെടുത്താനുള്ള ഉപാധി രണ്ടായി ചുരുങ്ങിയിരിക്കുന്നു. രണ്ടും അപകടം നിറഞ്ഞ മാര്‍ഗമായിരുന്നു.
ഈ സമയത്ത് അപകടം മുന്നില്‍ കണ്ടുതന്നെ താനും കെ.എം മാണിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് കൂട്ടായ തീരുമാനമെടുത്തു. ഇത് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അംഗീകരിച്ചു. എല്ലാവരുടെയും കൂട്ടായ തീരുമാനമാണ് ദൗത്യം വിജയിപ്പിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇറാഖിലെ ഇന്ത്യന്‍ എംബസിയുടെയും സഹകരണം സര്‍ക്കാരിന് ലഭിച്ചിരുന്നു.
രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിന്നതോടെ ആശങ്കയുടെ നിമിഷങ്ങള്‍ ഇല്ലാതായി സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച കേന്ദ്ര മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിക്കുകയാണ് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha