ഈ നിയമസഭാ സെക്ഷന്‍ കഴിയുമ്പോള്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് രാജിവെച്ചേക്കും
ഈ നിയമസഭാ സെക്ഷന്‍ കഴിയുമ്പോള്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് രാജിവെച്ചേക്കും. സ്വന്തം മണ്ഡലമായ അരുവിക്കരയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സ്പീക്കറായതിനാല്‍ മണ്ഡലത്തിലെ പല കാര്യങ്ങളിലും ഇടപെടാനും ഓടിയെത്താനും കഴിയുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷം കൂടിയുണ്ട്. ഇപ്പഴേ കാര്യങ്ങള്‍ ഭംഗിയായി നടത്തി തുടങ്ങിയില്ലെങ്കില്‍ പണി പാളുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.
ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വലിയ താല്പര്യമില്ലാത്ത ആളാണ് കാര്ത്തികേയന്. അതിനാല്‍ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചില്ലെങ്കില്‍ ഇരുഗ്രൂപ്പുകാരും പണി തരുമെന്ന് കാര്ത്തികേയനറിയാം. രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കും മുമ്പ് കാര്‍ത്തികേയനെ രാജിവെപ്പിപ്പ് തിരുവഞ്ചൂരിനെ സ്പീക്കറാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ കാര്ത്തികേയന് അത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിസഭയില്‍ എടുക്കേണ്ടെന്ന് തീരുമാനിച്ചത്. സൂധിരനൊപ്പം കാര്‍ത്തികേയനെയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
ഹൈക്കമാന്‍ഡില്‍ വലിയ പിടിപാടില്ലാത്ത കാര്ത്തികേയന് കോണ്‍ഗ്രസിലെ പൊതു സമ്മതനാണ്. കോണ്‍ഗ്രസിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അദ്ദേഹമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുളള അരുവിക്കര മണ്ഡലത്തില്‍ സ്പീക്കര്‍ പദവിയിലിരുന്നു തന്നെ കാര്ത്തികേയന് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷെ, കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍ ശരിയാവില്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha