കത്തോലിക്ക സഭ വേദനിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി, സൂര്യനെല്ലി പെണ്‍കുട്ടിക്ക് വിലക്കില്ലെന്ന് വികാരി, വേദനിച്ചെങ്കിലും അച്ചന്‍ വിളിച്ചാല്‍ വരും
പള്ളി വികാരി വിളിച്ചാല്‍ മാത്രമേ ഇനി പള്ളിയിലേക്കുള്ളൂവെന്ന് സൂര്യനെല്ലിപെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മുമ്പ് പള്ളിയിലെത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തോട് പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയതിനുശേഷം പള്ളിയില്‍ വന്നാല്‍ മതിയെന്ന് പള്ളി വികാരി പറഞ്ഞിരുന്നു. തങ്ങളെ മറ്റുളളവര്‍ തിരിച്ചറിയുന്നത് പ്രശ്‌നം സൃഷ്‌ടിക്കുമെന്നതിനാലാണ് ഫാദര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. ഇത് തങ്ങളെ വല്ലാതെ നോവിച്ചു. അതിനു ശേഷം കുടുംബത്തിലുളള ആരും ആരാധനയ്‌ക്കായി പളളിയില്‍ പോയിട്ടില്ല. പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയില്ല. രേഖാമൂലം ഒന്നും ലഭിച്ചുമില്ല. നല്ല ഉദ്യേശത്തോടെ വികാരി പറഞ്ഞെങ്കിലും ഞങ്ങളുടെ മനസ് വേദനിച്ചു എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
അതേ സമയം പെണ്‍കുട്ടിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കുറിച്ചി സെന്റ് ഫ്രാന്‍സിസ് പള്ളി വികാരി ഫാദര്‍ സേവിയര്‍ മാമൂട്ടില്‍ പറഞ്ഞു. കത്തോലിക്കാസഭ വേദനിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പമാണെന്നും പെണ്‍കുട്ടിക്ക് ദേവാലയത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സഭയെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നും ഫാദര്‍ സേവിയര്‍ പറഞ്ഞു.
അതേസമയം, തങ്ങളോട് അനുഭാവം കാട്ടുന്ന വികാരിയാണ് ഫാദര്‍ സേവിയര്‍ എന്നും പലപ്പോഴും തങ്ങളെ സഹായിച്ചിട്ടുളള ആളാണെന്നും സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ആരാധനയ്‌ക്ക് പോകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha