ഇറാക്കില്‍ നിന്ന് മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
ഇറാക്കില്‍ നിന്നു മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. നഴ്സുമാരുടെ കടബാധ്യത തീര്‍ക്കാന്‍ ആവശ്യമായ നടപടിയെടുക്കും. നഴ്സുമാരെ സുരക്ഷിതരായി എത്തിക്കാന്‍ കഴിഞ്ഞതില്‍ അവരുടെ മനസാന്നിധ്യത്തിനാണ് ക്രെഡിറ്റെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച നഴ്സുമാരുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മടങ്ങിയെത്തിയ 46 നഴ്സുമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. സഭയില്‍ ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, നഴ്സുമാരുടെ കടം എഴുതിത്തള്ളണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സഭയില്‍ ആവശ്യപ്പെട്ടു. നഴ്സുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയതില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രശംസയര്‍ഹിക്കുന്നുവെന്ന് സ്പീക്കര്‍ പ്രത്യേക പ്രമേയത്തില്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha