ഞെട്ടരുത്! മൂന്നുമാസത്തിനിടയില് 184 കുട്ടികള് ബലാത്സംഗം ചെയ്യപ്പെട്ടു

അത്ഭുതപ്പെടരുത്, കേരളത്തിലാണോ ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുകയുമരുത്. 2014-ലെ ആദ്യത്തെ മൂന്നുമാസത്തിനിടയില്‍ 184 കുട്ടികളാണ് കേരളത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. 610 കേസുകളാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്‌തത്. ഇതില്‍ 184 ബലാത്സംഗങ്ങള്‍ക്കു പുറമേ എട്ട് കൊലപാതകങ്ങളും 24 തട്ടിക്കൊണ്ടു പോകലും ചെറിയ കുഞ്ഞുങ്ങള്‍ക്കെതിരെ മൂന്ന് പീഡനക്കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്‌തു. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ടത്. ഇതില്‍ 150 കേസുകള്‍ സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
അതേസമയം 2013-ല്‍ കേരളത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്‌ത കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകള്‍ 1024 ആയിരുന്നു. ആദ്യത്തെ മൂന്ന് മാസത്തിനിടയില്‍ 77 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്‌തത്. അതേസമയം ഇക്കൊല്ലം ഇരട്ടിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. മൂന്നുമാസത്തിനിടയില്‍ അഞ്ചു ശൈശവ വിവാഹ കേസുകളും രജിസ്റ്റര്‍ ചെയ്‌തു. ഇതെല്ലാം പോലീസിന് മുമ്പിലെത്തിയ കണക്കുകളാണ്. പോലീസിന് മുമ്പിലെത്താത്ത കേസുകള്‍ നിരവധിയുണ്ട്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ പോലീസ് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടികളെ വ്യാപകമായ തോതില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുട്ടികള്‍ ഇത്തരം ദുരുപയോഗങ്ങള്‍ക്ക് പെട്ടെന്ന് വഴിപ്പെടാനും സാധ്യതയുണ്ട്. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, അശ്ലീല സൈറ്റുകളുടെ പ്രചാരം, പണത്തോടുള്ള ആര്‍ത്തി എന്നിവയാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാമെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
അശ്ലീല സൈറ്റുകളുടെ ദുരുപയോഗം കേരളത്തില്‍ വ്യാപകമാകുകയാണ്. ആധുനിക സ്‌മാര്‍ട്ട് ഫോണുകളുടെ ദുരുപയോഗമാണ് പ്രധാന കാരണം. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ വരെ സ്‌മാര്‍ട്ട് ഫോണുകളുടെ ഉപഭോക്താക്കളാണ്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള സൈറ്റുകള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാണ്. ആരും ഇത് ചോദ്യം ചെയ്യുന്നില്ല. സ്‌കൂളുകളില്‍ കൗണ്‍്‌സിലര്‍മാരുണ്ടെങ്കിലും അവരുടെ മുമ്പില്‍ പോലും ഇത്തരം സംഭവങ്ങള്‍ വരുന്നില്ല.
ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ കുട്ടികള്‍ക്കു വേണ്ടി സ്ഥാപിക്കപ്പെട്ട നിരവധി കമ്മീഷനുകള്‍ കേരളത്തില്‍ നിലവിലുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇതിന്റെ ഫലമായാണ് കൂടുതല്‍ കേസുകളും പിടിക്കപ്പെടുന്നത്. എന്നാല്‍ മാധ്യമങ്ങളെയും പോലീസ് ട്രയലും ഭയന്ന് പീഡിതരാകുന്ന കുട്ടികളുടെ കാര്യം രക്ഷാകര്‍ത്താക്കള്‍ പോലും മറച്ചു വയ്‌ക്കുന്നു. എന്നാല്‍ സംഭവങ്ങള്‍ രഹസ്യമാക്കുകയാണെങ്കില്‍ അത് കുറ്റവാളികളെ സഹായിക്കുന്ന കാര്യം രക്ഷാകര്‍ത്താക്കള്‍ ഓര്‍ക്കുന്നില്ല. കുട്ടികളെ കൈവിടാതെ ശ്രദ്ധിക്കാന്‍ ജാഗരൂകരാവുക എന്നത് മാത്രമാണ് പോംവഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha