ഏത് പാതിരാത്രിയിലും നടന്നോളൂ കൂട്ടിന് ഞാനുണ്ട്... സിങ്കം ഇനി സ്ത്രീകളുടേയും കുട്ടികളുടേയും രക്ഷകന്
പിന് സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറിയ ഋഷിരാജ് സിംഗിന് പുതിയ ദൗത്യം. സ്ത്രീകളുടേയും കുട്ടികളുടേയും രക്ഷകന്റെ പരിവേഷമാണ് ഋഷിരാജ് സിംഗ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഗതാഗത കമ്മിഷണര്‍ സ്ഥാനത്തുനിന്ന് മാറിയ ഋഷിരാജിനെ നിര്‍ഭയ കോര്‍ഡിനേറ്ററും സ്പെഷല്‍ സര്‍വീസസ് ആന്‍ഡ് ട്രാഫിക് എ.ഡി.ജി.പിയു മായാണ് നിയമിച്ചത്. നിര്‍ഭയ കോര്ഡിനേറ്ററായഎ.ഡി.ജി.പി ആര്. ശ്രീലേഖയാണ് പുതിയ ഗതാഗത കമ്മിഷണര്‍.
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് ഏത് പാതിരാത്രിയിലും നിര്‍ഭയമായി നടക്കാവുന്ന സ്ഥിതി കൈവരിക്കുകയാണ് ഋഷിരാജിന്റെ ലക്ഷ്യം. താന്‍ മാത്രം നിര്‍ഭയനായി നടന്നിട്ട് കാര്യമില്ലെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ആഭ്യന്തരവകുപ്പ് രൂപം നല്കിയ നിര്‍ഭയ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്‍സീറ്റ് ബല്‍റ്റ് വിവാദത്തെതുടര്‍ന്ന് ഋഷിരാജ് സിംഗ് അവധിയിലായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണ് പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പുറത്തിറങ്ങിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചതോടെയാണ് ഋഷിരാജ് ദീര്‍ഘകാല അവധിയെടുത്തത്. തുടര്‍ന്ന് ഗതാഗത കമ്മിഷണര്‍ പദവിയില്‍നിന്ന് തന്നെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തും നല്കി. ഈ സാഹചര്യത്തിലാണ് ഋഷിരാജ് സിംഗിന് പുതിയ ദൗത്യം നല്കാന് ആഭ്യന്തരമന്ത്രി തീരുമാനിച്ചത്.
ഏത് വകുപ്പില്‍ ഋഷിരാജ് സിംഗിനെ നിയമിച്ചാലും അതില്‍ ശ്രദ്ധേയമാനാകാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ സിങ്കത്തിന്റെ പുതിയ മുഖം കാണാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha