നാടുകടത്തല്‍ തുടരുന്നു... ഷീല ദീക്ഷിത്തിനെ വടക്കു കിഴക്കന്‍ സംസ്ഥാനത്തേക്ക് സ്ഥലം മാറ്റുമെന്ന് സൂചന
രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്ന യുപിഎ നിയമിച്ച ഗവര്‍ണര്‍മാരെ ഒതുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം തുടരുന്നു. ഈ ഗവര്‍ണര്‍മാരെ പ്രാധാന്യം കുറഞ്ഞ സംസ്ഥാനങ്ങളില്‍ നിയമിക്കാനാണ് പദ്ധതി.
ഇതോടെ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനെ സ്ഥലം മാറ്റുമെന്ന് സൂചന. പകരം മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയെ പുതിയ ഗവര്‍ണറായി നിയമിച്ചേക്കും. വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം എന്നാണ് അറിയുന്നത്.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അടുത്തകാലത്ത് യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല ഗവര്‍ണര്‍മാരും രാജിക്ക് സന്നദ്ധമായിരുന്നില്ല. രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍മാരില്‍ കേരളത്തില്‍ നിന്നുള്ള വക്കം പുരുഷോത്തമനും ശങ്കര നാരായണനും ഉള്‍പ്പെട്ടിരുന്നു.
വക്കം പുരുഷോത്തമനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha