ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ലഹരി മരുന്നുകള്‍ വാങ്ങാന്‍ ന്യൂജനറേഷന്‍ താരങ്ങളും സംവിധായകരും

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്ന ലഹരി മരുന്നുകള്‍ വാങ്ങാന്‍ മലയാളത്തിലെ ന്യൂജനറേഷന്‍ താരങ്ങളും സംവിധായകരും എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പേരുകള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. താരങ്ങള്‍ക്കും മറ്റും ഇവ കൊടുത്തവരാണ് പൊലീസിന് ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്. ഈ താരങ്ങളും സംവിധായകരും ടെക്‌നീഷ്യന്‍മാരും മട്ടാഞ്ചേരിയിലാണ് തമ്പടിക്കുന്നത്. അടുത്തിടെ കഞ്ചാവിന്റെ ലഹരിയില്‍ ഒരു ന്യൂജനറേഷന്‍ തിരക്കഥാകൃത്ത് ഫ്‌ളാറ്റില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
കടവന്ത്രയിലെ ഡ്രീംസ് ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. നിശാപാര്‍ട്ടികളില്‍ പെണ്‍കുട്ടികളുടെ സാനിധ്യവും കണ്ടെത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം തേടിയെത്തുന്നവും മോഡലുകളും ടി.വി അവതാരകരും മറ്റും ഇത്തരം പാര്‍ട്ടികളില്‍ സജീവമാണ്. ഡാന്‍സ് പാര്‍ട്ടിക്കിടയില്‍ മഫ്തിയിലെത്തിയ പോലീസ് ഡി.ജെ. ഹാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പത്തുഗ്രാം കഞ്ചാവും ഹുക്കയില്‍ ഉപയോഗിക്കുന്ന പൊടിയും കണ്ടെടുത്തു. കടവന്ത്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണു നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ നിശാപാര്‍ട്ടികള്‍ നടക്കുന്നത്. വിദേശികളും സ്വദേശികളും പങ്കെടുക്കുന്ന പാര്‍ട്ടികളികള്‍ക്കു ഹരമേകുന്നതു ലഹരിമരുന്നാണ്. ഗോവന്‍ തുള്ളി മരുന്ന് എന്നും എല്‍എസ്ഡി എന്നും അറിയപ്പെടുന്ന ലഹരിമരുന്നാണു നിശാപാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
പാര്‍ട്ടിയില്‍ പങ്കെടുത്ത അമ്പതോളം പേരെ പുറത്തിറക്കി പരിശോധിച്ചതില്‍ നിന്ന് നിരോധിച്ച ലഹരിമരുന്ന് ഇവര്‍ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. എല്‍എസ്ഡി എന്ന മയക്കുമരുന്നിനായി വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. റെയിഡ് വിവരം ചോര്‍ന്നതിനാലാണ് ഇതെന്ന് കരുതുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത ഒമാന്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്ന് ഹുക്കയില്‍ ഉപയോഗിക്കുന്ന പൊടിയും കണ്ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha