ഋഷിരാജിനെ നാടുകടത്തിയ പലരേയും ദൈവം ശിക്ഷിച്ചു; പുതിയ ഋഷിരാജന്‍ വരുന്നു... നിതിന്‍ ഹസ്‌ഗരിയുടെ രൂപത്തില്‍

പിന്‍സീറ്റില്‍ കുരുങ്ങി ഋഷിരാജ് സിംഗ് യുഗം അവസാനിച്ചതായി നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. ഹെല്‍മറ്റും പിന്‍സീറ്റ്‌ബെല്‍റ്റും ഇന്ത്യയില്‍ നിര്‍ബന്ധമാകുന്നു. ചുവന്ന ലൈറ്റ് വൈക്കാതെ ഓടുന്നവരും ജാഗ്രതൈ. പിഴ നിസാരമാണെന്ന് കരുതരുത് ഓരോ കുറ്റകൃത്യത്തിനും പിഴ 2000. എന്താ ഞെട്ടിപ്പോയോ? ഋഷിരാജിനെ നാടുകടത്തിയവര്‍ക്കുളള ദൈവശിക്ഷയായി ഇത് കരുതുന്നുവെങ്കില്‍ കരുതിക്കോളു. ബില്‍ തയ്യാറാക്കുന്നത് തിരുവഞ്ചൂരും ചാണ്ടിയുമൊന്നുമല്ല. സാക്ഷാല്‍ നരേന്ദ്രമോദി. വാഹനഗതാഗത നിയമമാണ് കേന്ദ്രസര്‍ക്കാര്‍ പൊളിച്ചെഴുതുന്നത്.
ഹെല്‍മറ്റ് ഇല്ലാത്തതിന് 100 രൂപ മാത്രം ഈടാക്കാന്‍ പറഞ്ഞ ലോകായുക്ത ഇനിയെന്തുചെയ്യും. യു.കെ. ട്രാഫിക് മാനേജ്‌മെന്റ് നിയമത്തിന്റെ മാതൃകയിലാണ് ഇന്ത്യയില്‍ പുതിയ നിയമം രൂപം കൊളളുന്നത്. നന്നാക്കി ഒരാഴ്‌ച തികയുന്നതിന് മുമ്പ് റോഡ് പൊളിയുന്ന കാഴ്‌ചയും ഉടന്‍ അവസാനിക്കും. നിശ്ചിതസമയത്തിനുളളില്‍ റോഡ് തകര്‍ന്നാല്‍ റോഡിന്റെ ഉടമസ്ഥരായ സര്‍ക്കാര്‍ ഏജന്‍സി മറുപടി പറയണുമെന്നാണ് പുതിയ നിയമം. ഇന്ത്യന്‍ ദേശീയപാതയില്‍ 450 ലേറെ കറുത്ത ഇടങ്ങള്‍ (അപകട മേഖല) ഉണ്ടെന്നാണ് കേന്ദ്രസര്‍ കണ്ടെതിതിയിരിക്കുന്നത്. കറുത്ത ഇടങ്ങളില്‍ തട്ടി ആയിരിക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്.
ഒന്നിലേറേ ഡ്രൈവിംഗ് ലൈസന്‍സ് സൂക്ഷിക്കുന്നവര്‍ അകത്താവും. കേന്ദ്ര ഗതാഗതാ മന്ത്രി നിതിന്‍ ഗഡ്‌ഗരിയാണ് പുതിയ നിയമത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.യു.കെ.മാതൃകയില്‍ പുതിയ നിയമം പണിപ്പുരയിലാണെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
നിരന്തരം ഫൈന്‍ കൊടുക്കേണ്ടിവരുന്നവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനം നിയമത്തില്‍ വ്യവസ്ഥയുണ്ട്. അമിതപിഴ റോഡ് വികസനത്തിന് ചിലവാക്കാനാണ് ഉദ്ദേശിക്കുന്നത്. വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് നല്‍കുന്ന നഷ്‌ടപരിഹാരമായി പിഴ സ്വരൂക്കൂട്ടാനം ആലോചിക്കുന്നുണ്ട്. ജപ്പാനിലും ഓസ്‌ട്രേലിയയിലും ഗതാഗത നിയമങ്ങളിലുളള വീഴ്‌ചയ്‌ക്ക് കനത്തപിഴ ഈടാക്കുന്നുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ തല തെറിക്കും. ഇത്തരം നിയമങ്ങള്‍ സസൂക്ഷ്‌മം വായിച്ചാണ് പുതിയമന്ത്രി പുതിയ നിയമം ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ജപ്പാനില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ മാത്രമല്ല വാഹനത്തില്‍ യാത്രചെയ്യുന്നവരും ഉത്തരവാദികളാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് മറ്റൊരാളുടെ വാഹനമാണെങ്കില്‍ അയാളും കേസില്‍ പ്രതിയാകും. മദ്യപന്റെ വാഹനത്തില്‍ ആരെങ്കിലും യാത്ര ചെയ്‌താല്‍ അവരും കേസില്‍ പ്രതിയാകും. അതിനാല്‍ ഋഷിരാജ്‌സിംഗ് പോയതില്‍ സമാധാനിക്കാന്‍ വരട്ടെ. ഋഷിരാജിന്റെ വേഷത്തില്‍ നിതില്‍ ഗഡ്‌ഗരി വരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha