വന്‍കിട ഹോട്ടലുകളില്‍ മയക്കുമരുന്നും കിട്ടും; പിന്നില്‍ നമ്മുടെ ഉദ്യോഗസ്ഥ പ്രമാണിമാര്‍

കേരളത്തിലെ മെട്രോ നഗരങ്ങളിലുള്ള വന്‍കിട ഹോട്ടലുകളില്‍ കഞ്ചാവ് വില്‍പ്പനയ്‌ക്ക്. ബാറുകളിലാണ് ഇവ ലഭ്യമാവുക. നല്ല വില നല്‍കണമെന്നു മാത്രം. കഞ്ചാവ് മാത്രമല്ല വില കൂടിയ മറ്റ് മയക്കുമരുന്നുകളും ഇവിടങ്ങളില്‍ സുലഭമാണ്. കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളില്‍ നിശാപാര്‍ട്ടിക്കിടയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായുള്ള പോലീസ് കണ്ടെത്തലില്‍ സാധനം പുറത്തു നിന്നും കൊണ്ടു വരുന്നതല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവ കണ്ടുപിടിക്കാന്‍ പോലീസിന് ഒരിക്കലും കഴിയുകയില്ല. അതേസമയം ഹോട്ടല്‍ ജീവനക്കാരെ സ്വാധീനിച്ച് അവരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തികിട്ടാന്‍ സാധിക്കുമോ എന്നാണ് പോലീസ് നോക്കുന്നത്. ഇതും പ്രയാസകരമാണെന്ന് പോലീസിനറിയാം. മയക്കുമരുന്നും ഡാന്‍സ് ബാറുമൊക്കെയുള്ള ഹോട്ടലുകളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതാണ് കാരണം. ആരും ഉടമയെ ചതിക്കാന്‍ നില്‍ക്കുകയില്ല.
ഇടുക്കിയില്‍ നിന്നാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഇവിടങ്ങളില്‍ വരുന്നത്. ഇതിനു പിന്നിലും മാഫിയ പോലീസ് കൂട്ടുകെട്ടാണുള്ളത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമുള്ള ചില പഞ്ചനക്ഷത്ര ക്ലബ്ബുകളിലും മയക്കുമരുന്ന് സുലഭമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനയ്‌ക്ക് ഇടനില നില്‍ക്കുന്നത് പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥരാണ്. ഇവരില്‍ അധികം പേരും ഇടുക്കിയില്‍ ജോലി ചെയ്യുന്നവരാണ്. കഞ്ചാവ് മാഫിയയെ സഹായിക്കാന്‍ ഇടുക്കിയിലെ ചില ചെക്ക് പോസ്റ്റുകള്‍ എക്‌സൈസുകാര്‍ പൂട്ടി. തേവാരമഠം, ചതുരംഗപാറ, ടോപ് സ്റ്റേഷന്‍ ചെക്ക് പോസ്റ്റുകള്‍ പൂട്ടി കഴിഞ്ഞു. ഇതില്‍ ടോപ്പ് സ്റ്റേഷന്‍ ചെക്ക്‌പോസ്റ്റ് പൂട്ടിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമാണായത്. വേണ്ടത്ര ഭൗതിക സൗകര്യവും ജീവനക്കാരുമില്ലെന്ന പേരിലാണ് ചെക്ക് പോസ്റ്റുകള്‍ പൂട്ടിയതെങ്കിലും ഇവിടങ്ങളില്‍ ആവശ്യാനുസരണം സൗകര്യങ്ങള്‍ ലഭ്യമാണ്.
ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കുന്നതിനു മുമ്പ് ഇവിടം വഴിയാണ് കേരളത്തിലേക്ക് കഞ്ചാവും ഹാഷിഷുമൊക്കെ വന്നിരുന്നത്. അടിമാലി, രാജാക്കാട് പ്രദേശങ്ങളിലാണ് കഞ്ചാവ് മാഫിയ തമ്പടിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളാണ് ഇവരുടെ കാരിയര്‍മാര്‍. വിനോദയാത്രയെന്ന മട്ടില്‍ ഇടുക്കിയിലെത്തുന്നവരും വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ട്. ടൂറിസ്റ്റ് ബസുകളില്‍ വന്ന് കഞ്ചാവ് കൊണ്ടുപോയാല്‍ സംശയിക്കില്ലെന്ന ധാരണയിലാണ് ഇത്. ഇത്തരത്തില്‍ കടത്തുന്ന മയക്കുമരുന്നാണ് വന്‍കിട ഹോട്ടലുകളിലെത്തുന്നത്.
ഉദ്യോഗസ്ഥര്‍ കഞ്ചാവു മാഫിയയുടെ ശക്തമായ കണ്ണികളാണെന്ന് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. റിപ്പോര്‍ട്ടിന് പിന്നാലെ മൂന്നു ചെക്ക് പോസ്റ്റുകള്‍ പൂട്ടി , സര്‍ക്കാര്‍ മാഫിയയെ സഹായിക്കുകയും ചെയ്‌തു.
ഇതിനിടെ പഞ്ചനക്ഷത്ര ഹോട്ടലുടമകള്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിക്കാന്‍ ഒരുങ്ങുകയാണ്. തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും പോലീസിന്റെ റെയ്‌ഡ് കാരണം അതിഥികള്‍ വരുന്നില്ലെന്നുമാണ് ഇവരുടെ പരാതി. വന്‍കിട ഹോട്ടലുകള്‍ റെയ്‌ഡ് ചെയ്‌ത് ചെറുകിടക്കാരെ വളര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന വിചിത്രമായ വാദവും ഇവര്‍ മുന്നോട്ടു വയ്‌ക്കുന്നുണ്ട്.
മയക്കുമരുന്ന് ഉള്‍പ്പെടെ തങ്ങളുടെ അതിഥികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നതെന്തും നല്‍കണമെന്നാണ് ഉടമകള്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇതൊന്നും ആരും സമ്മതിച്ചു തരികയില്ല. അതേസമയം തങ്ങള്‍ മയക്കുമരുന്ന് നല്‍കിയില്ലെങ്കില്‍ തൊട്ടടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ ഇത്തരം സൗകര്യങ്ങള്‍ അവരുടെ കസ്റ്റമര്‍ക്കു നല്‍കുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha