വിലക്കയറ്റ ചര്‍ച്ച കേട്ട് രാഹുല്‍ ഗാന്ധി ഉറങ്ങിപ്പോയി

ലോക്‌സഭയില്‍ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വാഗ്വാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറങ്ങിപ്പോയത് വിവാദത്തില്‍. കേരളത്തില്‍നിന്നുള്ള സിപിഎം എംപി പി. കരുണാകരന്‍ പ്രസംഗത്തിനിടെയായിരുന്നു രാഹുല്‍ ഉറക്കം തുടങ്ങിയത്.
ലോക്‌സഭയില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കേ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പുതിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് രാഹുല്‍. വിഷയം ബിജെപി ഏറ്റെടുക്കുകയും ചെയ്തു.
ഇതു തന്നെയാണ് കഴിഞ്ഞ പത്ത് വര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. എന്നാണ് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം സംഭവത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ദൃശ്യങ്ങള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് തിരിഞ്ഞിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ലോകസഭയില്‍ നടക്കുന്നതാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha