കേരളത്തിന് ഐ.ഐ.ടി ; എയിംസ് ഇല്ല
പുതിയതായി സ്ഥാപിക്കുന്ന ഐഐടികളില്‍ ഒരെണ്ണം കേരളത്തിന് അനുവദിച്ചതായി ധനമന്ത്രി അരുണ്‍ ജയ്റ്റലി പറഞ്ഞു. വളരെക്കാലമായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ട് വരുന്നതാണ് ഐഐടിയുടെ കാര്യം.
നാല് ഐഐടികളും അഞ്ച് ഐഐഎമ്മുകളുമാണ് ബജറ്റില്‍ ജയ്റ്റലി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പുതിയതായി പ്രഖ്യാപിച്ച എയിംസ് മാതൃകയിലുളള നാല് ആശുപത്രികളില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. പഛ്ചിമബംഗാള്, ആന്ധ്രാപ്രദേശ്, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലാണ് എയിംസ് ആശുപത്രികള്‍ സ്ഥാപിക്കുക.
എയിംസ് മാതൃകയില്‍ ആശുപത്രി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് കേരളത്തോട് നിര്‍ദ്ദേശിച്ചിരുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha