വീട്ടമ്മയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച പട്ടാളക്കാരനെ പിടിക്കാനാകാതെ പോലീസ്, ഭര്‍ത്താവായ പാസ്റ്ററെ സഭ പുറത്താക്കി
കോട്ടയം ചിങ്ങവനത്തിന് സമീപം പാസ്റ്ററുടെ ഭാര്യയെ മയക്കുമരുന്ന് നല്‍കിയ ശേഷം പട്ടാളക്കാരന്‍ പീഡിപ്പിച്ചു. അതിനുശേഷം നഗ്നചിത്രമെടുത്ത് മൊബൈല്‍ ഫോണിലൂടെ കൂട്ടുകാര്‍ക്ക് കൈമാറി. നാട്ടിലാകെ നഗ്ന ചിത്രം പ്രചരിച്ചതോടെ വീട്ടമ്മ പോലീസില്‍ പരാതിയുമായെത്തി. പീഡനത്തിനിരയായ വീട്ടമ്മയുടെ ബന്ധു കൂടിയാണ് ഈ പട്ടാളക്കാരന്‍ .
ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ പീഡിപ്പിക്കപ്പെട്ടത്. അപമാന ഭാരത്താല്‍ ഇക്കാര്യം ആരോടടും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടമ്മയുടെ ചിത്രം നാട്ടിലാകെ പടര്‍ന്ന് പന്തലിച്ചപ്പോള്‍ പാസ്റ്ററെ സഭയില്‍ നിന്നും പുറത്താക്കി.
പട്ടാളക്കാരന് പുറമേ നിരവധിപേര്‍ ഇതിന് പുറകിലുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. സഭയിലെ ചില പാസ്റ്റര്‍മാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടുന്നുണ്ട്.
അതേസമയം പട്ടാളക്കാരന്‍ സംഭവത്തിനു ശേഷം പട്ടാളക്യാമ്പിലെത്തിയതോടെ അയാളെ പിടികൂടുന്നന്നത് ദുഷ്‌കരമായിരിക്കുകയാണ്. ജമ്മു കാശ്‌മീരില്‍ ജോലി ചെയ്യുന്ന ഇയാളെ പിടിക്കാനായി അവിടത്തെ ഉദ്യോഗസ്ഥരുമായി പോലീസ് ബന്ധപ്പെടുകയാണ്.
https://www.facebook.com/Malayalivartha