മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയിലും ഹൈക്കമാന്റിലും യുഡിഎഫിലും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. പുനഃസംഘടനയെപ്പറ്റി മറ്റുനേതാക്കള്‍ പറഞ്ഞത് ശരിയാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. സ്പീക്കര്‍ പദവി ഒഴിഞ്ഞാല്‍ ജി.കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പെടുത്തിയും ഒറ്റ എംഎല്‍എ മാത്രമുള്ള കക്ഷികളെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയും മന്ത്രിസഭാ പുനസംഘടന നടത്താന്‍ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. കെ.ബി.ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. അതേസമയം മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha