ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് നേതാവിന്റേയും ഒരു പ്രമുഖ ബില്‍ഡറുടേയും ലീലാ വിലാസങ്ങള്‍ ഒളിക്യാമറയില്‍; മാനം ഭയന്ന് പരാതിയില്ല
സൂര്യയുടേയും റുക്‌സാനയുടേയും ഒളിക്യാമറയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ യുവ കോണ്‍ഗ്രസ് നേതാവും പ്രമുഖ ബിള്‍ഡറും കുടുങ്ങിയെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ് യുവ നേതാവ് അനാശാസ്യ സംഘത്തിന്റെ ഒളിക്യാമറയില്‍ ഉള്‍പ്പെട്ടതായി വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നും വിവരം ലഭിച്ചെന്നാണ് പേര് വെളിപ്പെടുത്താതെ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേസില്‍ ഇനി പിടിയിലാകാനുള്ള, ബംഗളുരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, ഒരു ഇടനിലക്കാരന്‍ വഴിയാണ് ഈ കോണ്‍ഗ്രസ് നേതാവ് അനാശാസ്യ തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ടതെന്നാണു വിവരം.
അറസ്‌റ്റിലായ ഹൈക്കോടതി അഭിഭാഷകനും സൂര്യയും റുക്‌സാനയും ഒരു ഇടനിലക്കാരനും ഉള്‍പ്പെട്ട നാലംഗസംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പോലീസ് കസ്‌റ്റഡിയില്‍വിട്ടു. നാലു ദിവസമാണു കസ്‌റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ പ്രാഥമിക ചോദ്യംചെയ്യലില്‍ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണു പോലീസിനു ലഭിച്ചിരിക്കുന്നത്.
ഒരു പ്രമുഖ ബില്‍ഡര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഈ അനാശാസ്യ തട്ടിപ്പു സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയതായാണു വിവരം. നാലുപേരുടെ ഒളിക്യാമറ രംഗങ്ങള്‍ പോലീസ് കണ്ടെടുത്തതായാണു സൂചന. ഇതില്‍ 20 ലക്ഷവും 16 ലക്ഷവും തട്ടിപ്പു സംഘത്തിന്റെ ഭീഷണിക്കു വഴങ്ങി കൊടുത്തവരുടേതുമുണ്ടെന്ന് അറിയുന്നു. എന്നാല്‍, ഇവര്‍ അന്വേഷണത്തോടു സഹകരിക്കാന്‍ തയാറല്ലെന്നു പോലീസിനെ അറിയിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് എങ്ങനെയും പോലീസില്‍നിന്ന് അകന്നുനില്‍ക്കാനാണ് സിഡിയില്‍ കുടുങ്ങിയവരുടെ ശ്രമം.
കസ്‌റ്റഡിയില്‍ കിട്ടിയ നാലു പ്രതികളെയും പോലീസ് വെവ്വേറെ ചോദ്യംചെയ്‌തുവരികയാണ്. രാത്രി വൈകിയും വിശദമായ ചോദ്യംചെയ്യല്‍ തുടര്‍ന്നു. കേസിലെ നിര്‍ണായക തെളിവായ കാമറയും മൊബൈല്‍ ഫോണും നശിപ്പിച്ചതായാണ് സൂര്യയുടേയും റുക്‌സാനയുടേയും മൊഴി. എന്നാല്‍, ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. ബ്ലാക്ക്‌മെയിലിംഗിന്റെ സൂത്രധാരനായ ഹൈക്കോടതി അഭിഭാഷകന്‍ സനിലനെയും ഇടനിലക്കാരന്‍ പ്രജീഷിനെയും പോലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്
അതേസമയം അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ ചതിയില്‍പ്പെട്ട ആദ്യ പരാതിക്കാരന്‍ ജീവനൊടുക്കി. തട്ടിപ്പുസംഘത്തിന്റെ ഭീഷണിക്കു വിധേയനായ ഇയാള്‍ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്‌തതായാണു പോലീസിനു വിവരം ലഭിച്ചത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha