റുക്സാനയുടേയും സൂര്യയുടേയും ഒളിക്യാമറയില്‍ സിനിമാതാരവും
നാല് കാശുള്ളവനെ സ്വാധീനിച്ച് സ്റ്റാര്‍ ഹോട്ടലുകളില്‍ കൊണ്ടു പോയി അനാശാസ്യത്തില്‍ ഏര്‍പ്പെടുത്തുകയും അവയെല്ലാം ഒളിക്യാമറയിലാക്കി പണം തട്ടുന്ന റുക്സാനയുടേയും സൂര്യയുടേയും വലയില്‍ പ്രമുഖ സിനിമാ താരവും ഉള്‍പ്പെട്ടു. മംഗളം പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.
മലയാളത്തില്‍ ഹാസ്യനടനായി രംഗത്തെത്തി നായക, വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയശേഷം സംഗീതരംഗത്തും ചുവടുറപ്പിച്ച വിവാദങ്ങളുടെ തോഴനായ സിനിമാ താരത്തിന്റെ പേരാണു പുറത്തുവന്നിരിക്കുന്നത്.
ഹൈക്ലാസ് പ്രോസ്റ്റിറ്റ്യൂട്ട്സ് എന്ന് പോലീസ് വിശേഷിപ്പിക്കുന്ന ഈ സംഘത്തിലെ പ്രധാനിയെന്നു കരുതുന്ന ഹൈക്കോടതി അഭിഭാഷകന് സനിലന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച സൂചന അനുസരിച്ചാണ് ഈ വിവരം. ഇവിടെ നിന്നും കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്ത ലാപ്ടോപ്പിലാണ് മലയാള സിനിമാ താരത്തിന്റെയും വിവരമുള്ളതെന്നാണ് കരുതുന്നത്. അതേ സമയം ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
മാനഹാനി ഭയന്ന് തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ചതിയില്‍പ്പെട്ട് ഒളിക്യാമറയില്‍ കുടുങ്ങിയവരുടെ പേരു വിവരം അതീവ രഹസ്യമായി സൂക്ഷിക്കാനാണു പോലീസിന്റെ തീരുമാനം. റുക്സാനയും സൂര്യയും സമൂഹത്തിലെ വമ്പന്മാരേയും പണച്ചാക്കുകളേയും ആണു കെണിയില്‍ വീഴ്ത്തിയത്. കൂട്ട ആത്മഹത്യകള്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ അതീവ ജാഗ്രതയോടെയാണു പോലീസിന്റെ ഓരോ നീക്കവും.
റുക്സാനയും സൂര്യയും പോലീസിന്റെ ചോദ്യംചെയ്യലിനോടു കാര്യമായി സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. ലാപ്ടോപ്പ് പരിശോധിച്ചുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha