Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...

വിശ്വസ്‌തര്‍ വഴി മാണിയെ കുടുക്കാന്‍ ഇടതുപാളയത്തില്‍ ശ്രമം : പൊന്നച്ചന്‍ ആദ്യ ഇര

18 JULY 2014 09:34 AM IST
മലയാളി വാര്‍ത്ത.

കേരള കോണ്‍ഗ്രസ്‌ നേതാക്കളെ കേസില്‍ കുടുക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ ഇടതുസംഘടനയുടെ തീരുമാനം. മുന്‍ ധനമന്ത്രി ടി.എം.തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിലാണ്‌ ഗൂഢാലോചന നടന്നത്‌. ഗൂഢാലോചനയില്‍ യു.ഡി.എഫിലെ ഒരു ഘടകക്ഷിയിലെ തിരുവനന്തപുരത്തെ പ്രദേശിക നേതാവും ഉള്‍പ്പട്ടിരുന്നു. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം നേതാക്കളെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കാനാണ്‌ സി.പി.എം തീരുമാനിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ മന്ത്രി കെ.എം മാണിക്കെതിരെ രണ്ടു തവണ അഴിമതി ആരോപണവുമായി തോമസ്‌ ഐസക്‌ രംഗത്തെത്തിയത്‌. യു.ഡി.എഫിലെ പ്രമുഖ ഘടകക്ഷിയുടെ നേതാവിന്റെ ഫ്രാക്ഷന്‌ കഴിഞ്ഞ ലോകസഭതെരഞ്ഞെടുപ്പില്‍ സീറ്റ്‌ ലഭിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യമാണ്‌ മാണിയുടെ വിശ്വസ്‌തരായ നേതാക്കളെ കേസില്‍ കുടുക്കാന്‍ അദ്ദേഹത്തെ പ്രരിപ്പിച്ചത്‌. അദ്ദേഹം കണ്ടുപിടിച്ചത്‌ ഇടതുപക്ഷത്തെ പ്രമുഖരെയാണെന്നുമാത്രം.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്‌.സി) ഡയറക്‌ടറും മാണിഗ്രൂപ്പിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ അഡ്വ.കൊട്ടാരക്കര പൊന്നച്ചന്‍ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദുര്‍ബലമായ ആരോപണമാണ്‌ കെ.എം.മാണിക്കെതിരെ ഡോ.തോമസ്‌ ഐസക്‌ നിയമസഭയില്‍ ആരോപിച്ചത്‌. കൊട്ടാരക്കര പൊന്നച്ചന്‍ 20 ലക്ഷം  രൂപ പോലെ നാമമാത്രമായ ഒരു തുക കൈക്കൂലി വാങ്ങി മോശക്കാരനാകുമോ എന്ന സംശയം ബാക്കിയാക്കിയാണ്‌ വിവാദം കൊഴുത്തത്‌.പൊന്നച്ചന്‍ തന്റെ കയ്യില്‍ നിന്ന്‌ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ ആരോപണം ഉന്നയിച്ചതായി പറയപ്പെടുന്ന കൊട്ടാരക്കരയിലെ റിസോര്‍ട്ട്‌ ഉടമയും വ്യക്തമാക്കിയിരുന്നു.എന്നാല്‍ റിസോട്ട്‌ ഉടമയുടെ പ്രസ്‌താവന മനോരമയും കേരളകൗമുദിയും ഒഴിച്ച്‌ മറ്റ്‌ പത്രങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം പൊന്നച്ചനെതിരെ വ്യാപകമായി വാര്‍ത്ത വരികയും ചെയ്‌തു.കെ.എഫ്‌.സി വര്‍ഷങ്ങളായി സി.പി.എം ന്റെ കൈയ്യിലാണ്‌. കെ.എഫ്‌.സിയുടെ മുന്‍ ചെയര്‍മാന്‍ കഴിഞ്ഞ സര്‍ക്കാരിലെ ശക്തനായ മന്ത്രിയുടെ ഡോക്‌ടറല്‍തീസിസിന്റെ ഗൈഡായിരുന്നു. ബംഗാളിലായിരുന്നു അദ്ദേഹം താമസം. കോര്‍പ്പറേഷനുവേണ്ടി യാതൊന്നും ചെയ്‌തില്ലെങ്കിലും മലയാളിയല്ലാത്ത ഗുരുവിനോട്‌ മന്ത്രി പ്രതിബന്ധത പുലര്‍ത്തി. മാണി മന്ത്രിയായതോടെ കെ.എഫ്‌.സിയിലെ അഴിമതികള്‍ പുറത്തുവന്നു. ചിലരെയൊക്കെ സ്ഥലം മാറ്റി. പിന്നീട്‌ സമരമുണ്ടായി. അഴിമതി പുറത്തുകൊണ്ടുവരാന്‍ ചുക്കാന്‍ പിടിച്ചത്‌ ഇപ്പോള്‍ ആരോപണവിധേയനായ പൊന്നച്ചനാണ്‌. കൊട്ടാരക്കര പൊന്നച്ചന്‍ വഴി കെ.എം.മാണിയെ കുടുക്കാനാണ്‌ തോമസ്‌ ഐസ്‌ക്‌ ലക്ഷ്യമിട്ടത്‌.

ഇതിനിടെ കേരളകോണ്‍ഗ്രസിന്റെ തീരുമാനം എന്നപേരില്‍ ഒരു വാര്‍ത്ത \'മംഗളം\' പ്രസിദ്ധീകരിച്ചു. പൊന്നച്ചനെതിരെയുളള ആരോപണം പാര്‍ട്ടി ശരിവച്ചതായാണ്‌ വാര്‍ത്ത. വാര്‍ത്തയ്‌ക്കുപിന്നില്‍ തിരുവനന്തപുരത്ത്‌ അഭിഭാഷകനായ യു.ഡി.എഫ്‌ നേതാവും മറ്റൊരു യു.ഡി.എഫ്‌ നേതാവുമാണ്‌. ഇരുവരും പൊന്നച്ചന്റെ ബദ്ധശത്രുക്കളാണ്‌. ഇത്തരത്തിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസിന്റെ ഗതി എന്താകുമെന്ന്‌ കണ്ടറിയണം. സ്വന്തം നേതാവിനെ കേസില്‍ കുടുക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി ഇറാഖില്‍ പോലും ഉണ്ടാകുമോ എന്ന്‌ സംശയമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു...  (15 minutes ago)

പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി...  (41 minutes ago)

നിപയും എം പോക്‌സും സ്ഥിരീകരിച്ചതോടെ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ മലപ്പുറത്ത് തുടരുന്നു...  (53 minutes ago)

കര്‍ണാടകയിലെ ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്....ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്  (54 minutes ago)

ബസില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം... തുണയായത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍  (1 hour ago)

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി അന്തരിച്ചു  (1 hour ago)

വിവാഹ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്നെടുത്തു... പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടിനരികില്‍ ഉപേക്ഷിച്ചു...  (1 hour ago)

ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍...  ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു  (2 hours ago)

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...  (2 hours ago)

സ്വർണ വില  (13 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (13 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (13 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (13 hours ago)

Malayali Vartha Recommends