പന്നിയങ്കര സംഘര്‍ഷത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ
കോഴിക്കോട് പന്നിയങ്കരയില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യത പോരെന്നും യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പന്നിയങ്കര എസ്.ഐയെ സസ്‌പെന്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പത്തിന ആവശ്യങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ കെ.വി മോഹന്‍ കുമാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി
പന്നിയങ്കരയില്‍ അരങ്ങേറിയ അക്രമം ആസൂത്രിതമാണെന്ന് സര്‍വകക്ഷിയോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.വി.മോഹനന്‍ പറഞ്ഞു. പതിവു പരിശോധനയാണ് യുവാക്കള്‍ മരിച്ച സമയത്ത് പോലീസ് നടത്തിയതെന്നും സാമൂഹ്യ വിരുദ്ധര്‍ പോലീസിനെ ശത്രുവായി കണ്ട് അക്രമം അഴിച്ചു വിടുകയായിരുന്നു എന്നും സിറ്റി പോലീസ് കമ്മീഷണര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്നലെയായിരുന്നു ഹെല്‍മറ്റ് വേട്ടയ്‌ക്കായി മറഞ്ഞുനിന്ന പോലീസിനെ കണ്ട് ഭയന്ന രണ്ട് യുവാക്കള്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ അടിയില്‍പെട്ട് മരണമടഞ്ഞത്. അരക്കിണര്‍ സ്വദേശികളായ രാജേഷ്,മഹേഷ് എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പലതവണ നാട്ടുകാരും പോലീസും ഏറ്റുമുട്ടി. പന്നിയങ്കര പോലീസ് സ്‌റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പത്തുമണിക്കൂറിനുശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്.
റോഡില്‍ അങ്ങോളമിങ്ങോളം നാട്ടുകാര്‍ തീയിട്ടു. ഇത് അണയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മീഞ്ചന്ത ഫയര്‍ എന്‍ജിന്‍ കല്ലേറില്‍ തകര്‍ന്നു. നിരവധി അഗ്നിശമനസേനാംഗങ്ങള്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha