മലയാളം അറിയാത്തവര്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലിയില്ല
സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ ഇനിമുതല്‍ മലയാളം പരീക്ഷ പാസാകണമെന്ന നിബന്ധന വരുന്നു. ഇതു സംബന്ധിച്ച തീരുമാനം ഇന്നു ഇന്നു ചേര്‍ന്ന പി.എസ്.സി. യോഗത്തില്‍ ഉണ്ടായി. എസ്.എസ്.എല്‍.സിക്കോ, പ്ലസ്‌ടുവിനോ മലയാളം ഒന്നാം ഭാഷയായോ, രണ്ടാം ഭാഷയായോ പഠിച്ച് പരീക്ഷ പാസായവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍.
മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്ന പ്രവണത സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരം നിബന്ധനവെക്കാന്‍ നിര്‍ദേശമുണ്ടായിരിക്കുന്നത്. മലയാളം നന്നായി വായിക്കാനും എഴുതാനും അറിയാവുന്നവര്‍ക്ക് മാത്രം സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ മതിയെന്ന തീരുമാനം നേരത്തെ മന്ത്രിസഭായോഗത്തില്‍ അംഗീകരിച്ചിരുന്നു. ഭരണ ഭാഷ മലയാളം ആക്കിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പെഴുതുകയോ, മലയാളത്തിലുള്ള കാര്യങ്ങള്‍ വായിച്ചു മനസിലാക്കുകയോ വേണ്ടിവരും. മലയാളം പഠിക്കാത്തവര്‍ക്ക് അതിനു കഴിയില്ല എന്നതിനാലാണ് പുതിയ നിര്‍ദേശം കൊണ്ടുവന്നിരിക്കുന്നത്. ഇവര്‍ക്കായി പത്താം ക്‌ളാസ് തുല്യതയില്‍ മലയാളം യോഗ്യതാ പരീക്ഷ നടത്തണം എന്ന നിര്‍ദേശവും ഉണ്ട്.
https://www.facebook.com/Malayalivartha