വൃദ്ധയെ കൊന്നത് വീട്ടുജോലിക്കാരി: ശ്വാസം മുട്ടിച്ച് കൊന്നശേഷം കഴുത്തറത്തു
വളാഞ്ചേരിയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരിയായ സ്‌ത്രീയെ പോലീസ് അറസ്‌റ്റു ചെയ്‌തു. പാലക്കാട് സ്വദേശിനി ശാന്തകുമാരി (45) ആണ് അറസ്റ്റിലായത്. ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. ആഭരണങ്ങള്‍ കൈക്കലാക്കാനുള്ള ശ്രമത്തിനിടയില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും അതിനുശേഷം കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നുവെന്നും ഇവര്‍ പോലീസിനോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു എണ്‍പത്തിയെട്ടുകാരിയായ കുഞ്ഞു ലക്ഷ്‌മിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുശേഷം വൃദ്ധയുടെ ബന്ധുവിന്റെ വീട്ടില്‍ ജോലിചെയ്‌തു വരികയായിരുന്നു ശാന്ത. മോഷ്ടിച്ച ആഭരണങ്ങള്‍ ഇവര്‍ പണയം വെക്കുകയായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha