ചന്ദനമരങ്ങള്‍ മോഷണം പോകുന്നതു തടയാനായി മൈക്രോചിപ്പുകള്‍
ആയുര്‍വേദ ഔഷധങ്ങളും സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങളും നിര്‍മിക്കുന്നതിനാണു ചന്ദനം പ്രധാനമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലും ചന്ദനം ഉപയോഗിക്കുന്നുണ്ട്. ചന്ദനത്തൈലമാണു ചന്ദനത്തില്‍ നിന്നുണ്ടാക്കുന്ന പ്രധാന ഉത്‌പന്നം. സംസ്ഥാനത്തു ചന്ദനത്തൈലം ഉത്‌പാദിപ്പിക്കുന്ന സ്വകാര്യഫാക്‌ടറികള്‍ മുമ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. വനം വകുപ്പിനു മാത്രമേ ഇപ്പോള്‍ ചന്ദനം ശേഖരിക്കുന്നതിനും കൈവശം വക്കുന്നതിനും അധികാരമുള്ളൂ. വനം വകുപ്പില്‍ നിന്നും ലേലം കൊള്ളുന്ന ചന്ദനമാണ് ഔഷധനിര്‍മാണക്കമ്പനികളും മറ്റും പ്രയോജനപ്പെടുത്തുന്നത്.
ചന്ദനക്കൊള്ളക്കാരെ നേരിടാന്‍ വേണ്ടത്ര ആളുകളോ ആയുധശേഷിയോ നിലവില്‍ വനംവകുപ്പിനില്ല. ഇതു പരിഹരിച്ചെങ്കില്‍ മാത്രമേ ചന്ദനമരങ്ങളെ സംരക്ഷിക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മരങ്ങളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതു മോഷണം ഗണ്യമായി കുറയ്‌ക്കുമെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha