വിവാഹമോചനത്തിനായി ദിലീപും മഞ്ജുവും സംയുക്ത ഹര്‍ജി നല്‍കും
വിവാഹമോചനം നേടുന്നതിനായി താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും സംയുക്തഹര്‍ജി നല്‍കും. വിവാഹമോചനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത മാസം 16-ലേക്കു മാറ്റി. ദിലീപിന്റെ ഹര്‍ജി എറണാകുളം കുടുംബകോടതി ഇന്നു പരിഗണിച്ചപ്പോള്‍ ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല.
ഇന്ന് 11 മണിയ്ക്ക് ദിലീപിനോടും മഞ്ജുവിനോടും ഹാജരാകുവാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. ദിലീപ് കഴിഞ്ഞ മാസമാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha