പ്ലസ് ടുവിന് 379 അധിക ബാച്ചുകള്‍ കൂടി
ഈ അധ്യയനവര്‍ഷം പ്ലസ് ടു സ്കൂളുകളില്‍ 379 അധിക ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതോടെ പുതിയ സ്കൂളുകളടക്കം ആകെ 699 ബാച്ചുകളാണ് ഇതുവരെ അനുവദിച്ചിരിക്കുന്നത്. അതേസമയം, പുതിയ ബാച്ചുകളിലേക്ക് സ്ഥിരനിയമനമില്ല. അധ്യാപക ബാങ്കില്‍ നിന്നാണ് നിയമനം. ഗസ്റ്റ് അധ്യാപകരേയും നിയമിക്കും.
40 കുട്ടികളെങ്കിലും ഇല്ലെങ്കില്‍ പുതിയ ബാച്ചിന് അനുമതി നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
പ്ലസ്ടു സ്കൂള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും പ്ലസ്ടു അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
https://www.facebook.com/Malayalivartha