സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
വാഹന നികുതി വെട്ടിപ്പ് കേസില്‍ വ്യാജരേഖ ചമച്ചതിന് രാജ്യസഭാ എം പിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ മേല്‍വിലാസം നല്‍കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതാണ് കേസ്.
നികുതി വെട്ടിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സുരേഷ് ഗോപി മോട്ടോര്‍വാഹന വകുപ്പിന് രേഖകള്‍ കൈമാറിയെങ്കിലും അത് തൃപ്തികരമായിരുന്നില്ല. എം പിയായതിന് ശേഷവും അതിന് മുമ്പുമായി രണ്ട് വാഹനങ്ങളാണ് പുതുച്ചേരിയില്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
പുതുച്ചേരിയില്‍ എല്ലൈപിളള ചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്മന്റ്‌സ് 3 സി എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ പേരില്‍ അപാര്‍ട്ട്മന്റവിടെയില്ല. വ്യാജ മേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി കേരളത്തിന് 40 ലക്ഷം രൂപയാണ് നഷ്ടമായത്.
https://www.facebook.com/Malayalivartha