Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...

സേവനാവകാശ നിയമം എവിടെ? സോറി; പോയിപോച്ച്‌

23 JULY 2014 02:53 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്ത്‌ സേവനാവകാശനിയമം അട്ടിമറിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടിരുന്ന സേവനാവകാശ നിയമം അട്ടിമറിച്ചത്‌ സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ്‌. വിവരാവകാശനിയമം പോലെ മികച്ചതാകുമെന്ന്‌ പ്രതീക്ഷിച്ച സേവനാവകാശ നിയമത്തെക്കുറിച്ച്‌ ആരും ഒന്നും മിണ്ടുന്നില്ല. വര്‍ഷങ്ങളായി ഫയലിനുമേല്‍ അടയിരിക്കുന്ന ഉദ്യോഗസ്ഥര്‍ സേവനാവകാശത്തെ മാത്രമല്ല അതുകൊണ്ടുവന്ന ഉമ്മന്‍ചാണ്ടിയേയും വെല്ല്‌ വിളിച്ച്‌ രാജവെമ്പാലമാരായി ഫയലുകള്‍ക്കുമേല്‍ കുത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഫയല്‍ വിളിച്ചാല്‍ പോലും ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. കഴിഞ്ഞദിവസം ഉദ്ദ്യോഗസ്ഥരെക്കുറിച്ച്‌ മുന്‍മന്ത്രി തോമസ്‌ ഐസക്‌ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ \'ചുവപ്പുനാട\' എന്ന കോളം ഉദ്ദ്യോഗസ്ഥ-ഭരണതലങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌ വഴിവച്ചു. മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ പോലും അനുസരിക്കാത്ത ഐ.എ.എസുകാര്‍ മാത്രമല്ല ക്ലാര്‍ക്കുമാര്‍ പോലും സര്‍ക്കാര്‍ പറയുന്നത്‌ അനുസരിക്കുന്നില്ലെന്നാണ്‌ സത്യം.
ഭരണനേതൃത്വത്തിന്‌ മീതെ കളിക്കുന്ന ഉദ്ദ്യോഗസ്ഥരെ പൂട്ടാന്‍വേണ്ടികൊണ്ടുവന്ന നിയമം ഉദ്ദ്യോഗസ്ഥര്‍തന്നെ അട്ടിമറിച്ച കാര്യം മുഖ്യമന്ത്രിപോലും അറിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ പുന:സംഘടനയ്‌ക്കല്ല പാവങ്ങളുടെ അത്താഴത്തിനാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്ന്‌ ടി.എന്‍.പ്രതാപന്‍ എം.എല്‍.എയുടെ പ്രസ്‌താവനയ്‌ക്ക്‌ പിന്നാലെയാണ്‌ ഐസക്കിന്റെ ലേഖനം വന്നത്‌. ആരുപറഞ്ഞാലും ഉദ്ദ്യോഗസ്ഥര്‍ കേള്‍ക്കില്ലെന്ന്‌ ഉമ്മന്‍ചാണ്ടിക്കറിയാം. ഉദ്ദ്യോഗസ്ഥരെ ഭരണനേതൃത്വം അനുസരിക്കണം എന്നാണ്‌ നിലപാട്‌. അതേസമയം സ്വന്തം കാര്യം വന്നാല്‍ ഉദ്ദ്യോഗസ്ഥര്‍ കൈയ്യും മെയ്യും മറന്ന്‌ അതിനുവേണ്ടി നിലകൊളളും.
യു.ഡി.എഫ്‌ സര്‍ക്കാരിലുളള മന്ത്രിമാരെ ഉദ്ദ്യോഗസ്ഥര്‍ ഭയക്കുന്നില്ല. ഇതുതന്നെയാണ്‌ യഥാര്‍ത്ഥപ്രശ്‌നം. അതേസമയം കഴിഞ്ഞ സര്‍ക്കാരിലുളള മന്ത്രിമാരെ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ ഭയമായിരുന്നു. അതിനാല്‍ അവര്‍ മന്ത്രിമാരെ വെറുപ്പിച്ചിരുന്നില്ല. മന്ത്രമാര്‍ക്കെതിരെ തിരിയുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ ശക്തമായ നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും നടക്കുന്നില്ല.
സേവനാവകാശ നിയമം ജനിക്കും മുമ്പേമരിച്ചു. മുഖ്യമന്ത്രിയുടെ താത്‌പര്യപ്രകാരം ചില യോഗങ്ങള്‍ നടക്കുകയും സംസ്ഥാനതല ഉദ്‌ഘാടനം കെങ്കേമമായി കൊണ്ടാടുകയും ചെയ്‌തു. വില്ലേജ്‌ ഓഫീസുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുളള തീയതിയും നിജപ്പെടുത്തി. എന്നാല്‍ ഇന്നും വില്ലേജ്‌ ഓഫീസുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കൈക്കുലി നല്‍കണം. വണ്ടിയുടെ ആര്‍.സി.ബുക്കിനും കൈക്കുലി കൊടുക്കണം. ഉദ്ദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ഐ.എ.എസുകാരായ മോലധികാരികള്‍ക്കുപോലും കഴിയുന്നില്ല. സേവനാവകാശം എവിടെ എന്ന ചോദ്യം എല്ലാവരും കൈമലര്‍ത്തുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തി....  (13 minutes ago)

ചരിത്രകാരനും ചരിത്ര ഗവേഷകനുമായ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു...  (15 minutes ago)

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?  (28 minutes ago)

കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്  (42 minutes ago)

അറ്റ്‌ലാന്റയുമായി ആഴ്‌സണല്‍ സമനില വഴങ്ങി....പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്‌സലോണക്ക് ആദ്യ തോല്‍വി  (42 minutes ago)

ഡെലിവറി വൈകിയതില്‍ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഡെലിവറി ബോയ് ജീവനൊടുക്കി...  (44 minutes ago)

നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന സഹിലിന്റെ വേര്‍പാട് തീരാനൊമ്പരമായി..  (1 hour ago)

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്...  (1 hour ago)

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ഭാഗികമായി അവസാനിപ്പിച്ചു... ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനം  (1 hour ago)

ചേര്‍ത്തലയില്‍ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (1 hour ago)

മദീനയിലെ പ്രവാസികൾക്ക് നൊമ്പരമായി അബ്ദുൽ സത്താറിന്റെയും, മകളുടെയും അപകട മരണം:- നാടിനെ ഞെട്ടിച്ച ദുരന്തം; ഖബറടക്കത്തിന് ഒഴുകിയെത്തി ജനം...  (1 hour ago)

മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുക പതിവ്.... ആലപ്പുഴ തലവടിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പൊള്ളല്‍  (2 hours ago)

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു... വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിൽ  (2 hours ago)

മരം വെട്ടുന്നതിടെ കാല്‍ വഴുതി വീണ് മരംവെട്ടു തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ തിരയുന്നതിനിടെ യാത്രക്കാരന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (2 hours ago)

Malayali Vartha Recommends