കേരളത്തിന് ആ നാവികരെ വേണം, ഇറ്റലിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും ഇന്ത്യന്‍ നിയമമനുസരിച്ച് ശിക്ഷിക്കണമെന്നും മുഖ്യമന്ത്രി
പാവപ്പെട്ട രണ്ട് മത്സ്യ തൊഴിലാളികളെ വെടിവച്ച് കൊന്ന കേസിലെ പ്രതികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ പ്രതികരിക്കുന്നു. കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുറ്റക്കാരായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമം അനുസരിച്ച് ശിക്ഷിക്കണമെന്നാണ് അന്നും ഇന്നും കേരളത്തിന്റെ നിലപാട്. ഇറ്റാലിയന്‍ നിലപാട് കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് കടുത്ത പ്രതിഷേധമുണ്ട്. കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാനും കൂടുതല്‍ ചര്‍ച്ചകള്‍ക്കുമായി ഇന്ന് ഡല്‍ഹിക്ക് പോകുമെന്നും അദ്ദേഹം അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിനെ കണ്ട് സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഇറ്റലിയുടെ കത്ത് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഡല്‍ഹിയില്‍ പറഞ്ഞു. ഇറ്റലിയുടെ നടപടിയറിഞ്ഞതിനു ശേഷം തുടര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha