ഏഴുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്തശേഷം മരത്തില്‍ കെട്ടിത്തൂക്കി
പശ്ചിമ ബംഗാളില്‍ ഏഴുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്തശേഷം മരത്തില്‍ കെട്ടിത്തൂക്കി. കിഴക്കന്‍ മിഡ്നാപ്പൂരിലെ രാജ്നഗറിലാണ് സംഭവം. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിക്കുന്ന മന്ത്രവാദിയെ നാട്ടുകാര്‍ അടിച്ചു കൊലപ്പെടുത്തി. മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കേറ്റ ഇയാളുടെ കൂട്ടാളികളായ മൂന്നുപേര്‍ ആശുപത്രിയിലാണ്.
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി ബുധനാഴ്ച സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയതാണ്. എന്നാല്‍ ഏറെ വൈകിയും പെണ്‍കുട്ടി വീട്ടില്‍ എത്തിയില്ല. ഇതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha