മദ്യലഹരിയില്‍ വാഹനമോടിച്ച് 3 പോസ്‌റുകള്‍ തകര്‍ത്ത യുവതിയെ അറസ്‌റ്റ് ചെയ്‌ത് ഭര്‍ത്താവിനോടൊപ്പം വിട്ടു
തലസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന യുവതികളുടെ എണ്ണം വര്‍ധിക്കുന്നതായി പോലീസ്. ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ശംഖുമുഖത്ത് ഇന്ന് പുലര്‍ച്ചേയുണ്ടായ അപകടം. മദ്യലഹരിയില്‍ വാഹനമോടിച്ച യുവതി ഒന്നിനുപുറകേ ഒന്നായി മൂന്ന് പോസ്റ്റുകളില്‍ ഇടിച്ചു തകര്‍ത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കാറോടിച്ച യുവതിയെ അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശിനിയും നന്ദാവനത്ത് വാടകയ്ക്ക് താമസിക്കുന്ന സോണി (22) ഓടിച്ചിരുന്ന കാറാണ് വൈദ്യുത പോസ്റ്റുകളിടിച്ച് തകര്‍ത്തത്.
എയര്‍പോര്‍ട്ടിന് സമീപത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുലര്‍ച്ചെ നന്ദാവനത്തെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. മദ്യലഹരിയിലായിരുന്ന ഇവരുടെ കാര്‍ നിയന്ത്രണംവിട്ട് ആദ്യം ഒരു പോസ്റ്റില്‍ ഇടിക്കുകയും തുടര്‍ന്ന് മറ്റ് രണ്ട് പോസ്റ്റുകളില്‍ ഇടിക്കുകയായിരുന്നു.
ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. കസ്റ്റഡിയിലെടുത്ത ഇവരെ ഭര്‍ത്താവ് എത്തിയാണ് ജാമ്യത്തിലിറക്കിയത്.
https://www.facebook.com/Malayalivartha