50 കോടിയോ പകുതി സ്വത്തോ യാമിനിക്ക് നല്‍കി വിവാഹ മോചനം നേടുമോ! അതോ രാജിവച്ച് ഗണേഷ്‌കുമാര്‍ തെരഞ്ഞെടുപ്പിനെ നേരിടുമോ!
മൂകാംബികയിലേക്ക് പോയ വനം വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ തിരിച്ചെത്തിയതോടെ വീണ്ടും ചര്‍ച്ചകള്‍ സജീവമാവുകയാണ്. വേര്‍പിരിയലിന്റെ വക്കിലെത്തിനില്‍ക്കുന്ന മന്ത്രി ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും തമ്മിലുള്ള ബന്ധത്തിന്റെ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് പോകുകയാണ്. ഇരുവരും വേര്‍ പിരിയലിന്റെ പാതയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ജീവനാംശമായി 50 കോടി രൂപയാണ് യാമിനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും ഭീമമായ തുക കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഗണേഷ്‌കുമാര്‍.
ഗണേഷ്‌കുമാര്‍ അച്ഛനായ ബാലകൃഷ്‌ണ പിള്ളയോട് ഒന്നിച്ചതോടെ ഇരുവരും തമ്മിലുള്ള അകലവും കുറഞ്ഞ് വരുന്നുണ്ട്. മകന്റെ ഈ അവസ്ഥയില്‍ മുന്നില്‍ നില്‍ക്കാനും ബാലകൃഷ്‌ണ പിള്ള തയ്യാറാണ്. അത് കൊണ്ട് തന്നെ യാമിനിയുമായുള്ള പ്രശ്‌നം പറഞ്ഞ് ഒതുക്കാനാണ് പിള്ള ശ്രമിക്കുന്നത്. തന്റെ പേരക്കുട്ടികള്‍ അനാഥരാകാന്‍ പാടില്ലെന്നും അവര്‍ക്കാവശ്യമായ സമ്പാദ്യം കരുതണമെന്നുമാണ് ബാലകൃഷ്‌ണ പിള്ളയുടെ അഭിപ്രായം. പക്ഷേ 50 കോടി രൂപ എങ്ങനെ കൊടുക്കും. അല്ലെങ്കില്‍ ഗണേഷിന്റെ പകുതി സ്വത്ത് വേണമെന്നാണ് യാമിനിയുടെ നിര്‍ബന്ധം.
കേസ് കോടതിയിലെത്താതെ പറഞ്ഞൊതുക്കാനുള്ള അണിയറ ചര്‍ച്ചകളും നടക്കുന്നുണ്ട്. മന്ത്രിയായിരിക്കെ കേസ് കോടതിയുടെ പരിഗണയ്‌ക്ക് വരികയോ, യാമിനി മാധ്യമങ്ങളുടെ മുമ്പില്‍ വരികയോ ചെയ്‌താല്‍ ഗണേഷ്‌കുമാറിന് രാജി വയ്‌ക്കുകയേ തരമുള്ളൂ. പിന്നെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നുള്ളത് ഏറെ പ്രയാസമായിരിക്കും. അതിനാല്‍ യാമിനി വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായില്ലെങ്കില്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ച് കോടതിയിലൂടെ വിവാഹമോചനം നേടും. അതിനുശേഷം തെരഞ്ഞെടുക്കില്‍ മത്സരിക്കണമെന്നുള്ള തീരുമാനത്തിനാണ് ഇപ്പോള്‍ പ്രാധാന്യമേറുന്നത്.
https://www.facebook.com/Malayalivartha