വ്രതവിശുദ്ധിയില്‍ ചെറിയ പെരുന്നാള്‍
ഒരു മാസക്കാലത്തെ വ്രതത്തിന് പരിസമാപ്തി കുറിച്ചാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നീണ്ട കഠിനമായ വ്രതാനുഷ്ടാനത്തിന് ശേഷം വരുന്ന ഈ പുണ്യദിവസം മുസ്ലീം മതവിശ്വാസികളെ സംബന്ധിച്ചടുത്തോളം വളരെ പവിത്രമാണ്. ഏറെ നന്മകളും സുകൃതങ്ങളും നിറഞ്ഞ റമദാന് വ്യക്തികളുടെ സര്‍വതോമുഖമായ ശുദ്ധീകരണവും ആത്മശിക്ഷണവും കൂടിയാണ്.
ദാനം മഹത്തായ പുണ്യമെന്ന യാഥാര്‍ത്ഥ്യത്തെ മുറുകെപ്പിടിച്ച് തനിക്കു താഴെയുള്ളവനെ കൈപിടിച്ചുയര്‍ത്താന്‍ വ്രതവിശുദ്ധി പ്രാപ്തമാക്കുന്നു.
മനസ്സിനെ ശുദ്ധീകരിച്ച് വിശപ്പും ദാഹവും വെടിഞ്ഞ് സുഖഭോഗങ്ങളെ മാറ്റിനിര്‍ത്തി ദൈവത്തെ മാത്രം മനസ്സില്‍ ധ്യാനിച്ച് മുപ്പത് ദിനങ്ങള്‍ കടന്നു പോയി. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ വ്രതം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കാനായി ഈദുല്‍ ഫിത്തര്‍ എന്ന ചെറിയ പെരുന്നാളെത്തി. അനുഷ്ഠാനം കൃത്യമായി പാലിച്ചതിനോടൊപ്പം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ചെയ്ത നന്മകളില് സന്തോഷത്തോടൊപ്പം അഭിമാനവും തോന്നുന്ന ദിനമാണിത്. റമദാന് നാളുകളിലെ വിശുദ്ധ പ്രവാചകന്റെ ദാന ധര്‍മ്മങ്ങള്‍ പുകള്‍പെറ്റതാണ്.
പുണ്യമാസത്തില്‍ ചെയ്ത വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനയിലും ദാനധര്‍മ്മങ്ങളിലുമെല്ലാം മുഴുകിയ വിശ്വാസികള്‍ക്ക് ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്നും ലഭിക്കുന്ന ഉപഹാരമാണ് ഈദുല്‍ഫിത്തര്‍.
എല്ലാ പ്രിയ വായനക്കാര്‍ക്കും മലയാളി വാര്‍ത്തയുടെ ഈദ് മുബാറക്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha