കൊച്ചിയില്‍ ആഡംബര നൗകയിലെ നിശാപാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്
കൊച്ചിയില്‍ ആഡംബര നൗകയില്‍ നടത്തിയ നിശാപാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. മയക്കുമരുന്ന് പാര്‍ട്ടിക്കിടെ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഗ്രീക്ക് ക്രൂയിസ് എന്ന ആഡംബര നൗകയിലാണ് പോലീസ് പരിശോധന നടത്തിയത്.
കഞ്ചാവിന്റെ ചെറിയ പൊതികള്‍ പരിശോധനയ്ക്ക് എത്തിയ ഷാഡോ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഷിജിന്, പ്രശാന്ത് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ റെക്സ് ബോബിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha