മധുവിധുയാത്ര തീരാദു:ഖമായി, ഭാര്യയുടെ ഫോട്ടോയെടുക്കുന്നതിനിടെ നവവരന്‍ വെള്ളത്തില്‍ വീണ് മരിച്ചു
ബാംഗ്ലൂര്‍ സ്വദേശികളായ മുനവര്‍ബാഷയുടേയും(28) ഭാര്യയുടേയും ഒന്നിച്ചുള്ള ആദ്യ യാത്രയായിരുന്നു അത്. മാര്‍ച്ച് രണ്ടിനായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞപ്പോള്‍ ഹണിമൂണിനായി തെരഞ്ഞെടുത്തത് മൂന്നാര്‍. പ്രകൃതിരമണീയമായ മൂന്നാര്‍ കാഴ്‌ചകള്‍ അവരെ ശരിക്കും രസിപ്പിച്ചു. പല പോസിലുള്ള ഫോട്ടോകളും അവരെടുത്തു. അതിനിടെ വിരിപാറയില്‍ വെള്ളച്ചാട്ടത്തിലുള്ള പാറക്കെട്ടില്‍ നിന്ന് വധുവിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ഒന്‍പതടി താഴ്ചയിലുള്ള കയത്തില്‍ വീഴുകയായിരുന്നു.
ഭാര്യ നാസിയ നോക്കിനില്‍ക്കുമ്പോഴായിരുന്നു അപകടം. ഭാര്യ അലറിക്കരഞ്ഞു. ഇത് കേട്ടെത്തിയ തൊഴിലാളികളും ഇവര്‍ വന്ന കാറിന്റെ ഡ്രൈവറും മുങ്ങിപ്പോയ ഇദ്ദേഹത്തെ പൊക്കിയെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്കാസ്പത്രിയിലേക്ക് മാറ്റി. ഇവരുടെ ബന്ധുക്കള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha