അടുത്ത അങ്കം യുഡിഎഫ് കണ്‍വീനര്‍ക്ക് വേണ്ടി… കെ. സുധാകരന് മുമ്പില്‍തന്നെ
മന്ത്രിസഭാ പുന:സംഘടനയോടൊപ്പം പുതിയ യുഡിഎഫ് കണ്‍വീനര്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമാകുന്നു. യുഡിഎഫ് കണ്‍വീനറാകാനുള്ള ശ്രമത്തില്‍ എഐ ഗ്രൂപ്പുകള്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു. വിശാല ഐ വിഭാഗത്തിലെ സുധാകര അനുകൂലികള്‍ കെ. സുധാകരനെ യുഡിഎഫ് കണ്‍വീനറാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്.
75 വയസ് തികഞ്ഞ പിപി തങ്കച്ചന് വരുന്ന മന്ത്രിസഭാ പുന:സംഘടനയോടെ മാറുമെന്നാണ് സൂചന. അടുത്ത കൊല്ലം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ പൊതു വികാരം. കെ. സുധാകരനെപ്പോലെ ഊര്‍ജസ്വലനായ ഒരാള്‍ യുഡിഎഫിന്റെ തലപ്പത്തേക്ക് വരുന്നത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
എന്നാല്‍ സുധാകരന് കണ്വീനറാകുന്നതിനോട് വിശാല ഐ വിഭാഗത്തിലെ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് താത്പര്യമില്ല. എ വിഭാഗത്തിനും സുധാകരനില്‍ താത്പര്യം കുറവാണ്.
മന്ത്രിസഭാ പുന:സംഘടനയോടൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റണമെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളുടേയും അഭിപ്രായം. പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ലീഗിനെ തളയ്ക്കാന്‍ സുധാകരനെപ്പോലെയുള്ള കരുത്തനായ നേതാവ് വരണമെന്ന് യൂത്ത് കോണ്‍ഗ്രസുകാരില്‍ ചിലരും വാദിക്കുന്നുണ്ട്.
ഇതിനിടെ യുഡിഎഫ് കണ്വീനറാകാനായി പല നേതാക്കളും ചരടുവലി ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha