വിഎസ് നാടുകടത്തിയ ലോട്ടറി തിരിച്ചു വരുന്നു; അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാമെന്ന് സുപ്രീം കോടതി
ലോട്ടറിക്കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന് നാടുകടത്തിയ ലോട്ടറികളെല്ലാം തിരിച്ചു വരുന്നു. സാന്റിയാഗോ മാര്ട്ടിന് അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്ത് വില്ക്കാന് സുപ്രീം കോടതി അനുമതി നല്കി. സുപ്രീം കോടതി ഡിവിഷന് ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് ലോട്ടറി നിരോധനമില്ലാത്തതിനാല് അന്യസംസ്ഥാന ലോട്ടറികള്‍ തടയാന്‍ കഴിയില്ല. എല്ലാ ലോട്ടറികളും നിരോധിക്കാതെ സിക്കിം ലോട്ടറി മാത്രം നിരോധിക്കാന്‍ കഴിയില്ലെന്നും സംസ്ഥാനത്തിന് ഇതിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
ലോട്ടറി പ്രമോട്ടര്‍മാരില്‍ നിന്നും മുന്‍കൂര്‍ നികുതി വാങ്ങിയശേഷം വേണം വില്പനയ്ക്ക് അനുമതി നല്കാന്. 2005-ലെ ലോട്ടറി നിയമപ്രകാരം അന്യസംസ്ഥാന ലോട്ടറികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
2007-ല്‍ അന്യസംസ്ഥാന ലോട്ടറികള്‍ വില്ക്കാന് ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന് ബഞ്ചും സാന്റിയാഗോ മാര്ട്ടിന് അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha