പ്ലസ് ടു കോഴ അന്വേഷിക്കണമെന്ന് ഡിജിപിക്ക് വിഎസിന്റെ കത്ത്
പ്ലസ് ടു അനുവദിച്ചതില്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഡിജിപിക്ക് കത്തയച്ചു. കോഴ ആവശ്യപ്പെട്ടവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്ലിം ലീഗ് നേതാക്കള്‍ കോഴ ആവശ്യപ്പെട്ടതായി എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറും സ്വകാര്യ സ്കൂള്‍ മാനേജറും വെളിപ്പെടുത്തിയിട്ടുണ്ട്. ലീഗ് നേതാക്കള്‍ ഇങ്ങനെ കോഴ ആവശ്യപ്പെടുന്നത് അഴിമതി നിരോധന വകുപ്പില്‍പ്പെടുന്ന കുറ്റകൃത്യമാണെന്നും അതിനാല്‍ നടപടി സ്വീകരിക്കണമെന്നുമാണ് വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha