കേന്ദ്രം സഹായിച്ചില്ല, കേന്ദ്രത്തെ പറ്റിച്ച് കെഎസ്‌ആര്‍ടിസിക്ക് സിവില്‍ സപ്ലൈസ് കേര്‍പറേഷന്‍ വഴി ഡീസല്‍ വാങ്ങാന്‍ അനുമതി
കെഎസ്‌ആര്‍ടിസിയെ വന്‍കിട ഉപഭോക്താവായി മുദ്ര കുത്തി നല്‍കിയിരുന്ന ഇന്ധന സബ്‌സിഡികളെല്ലാം കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. സാധാരണക്കാരന്റെ ഗതാഗത്തില്‍ മുഖ്യപങ്കു വഹിക്കുന്ന കെഎസ്‌ആര്‍ടിസി എപ്പോള്‍ വേണമെങ്കിലും പൂട്ടാവുന്ന അവസ്ഥയിലുമായി. അടിക്കടിയുള്ള ഡീസല്‍ വില വര്‍ധന കെഎസ്‌ആര്‍ടിസിയെ വല്ലാതെ ബാധിക്കുന്നുണ്ട്.
വന്‍കിട ഉഭഭോക്താവായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കെഎസ്‌ആര്‍ടിസിയെ കാണുന്നത്. അത്‌കൊണ്ട് ഉയര്‍ന്ന വിലയാണ് കെഎസ്‌ആര്‍ടിസിക്ക് നല്‍കേണ്ടി വരുന്നത്. ഇതിനൊരു പരിഹാരമായാണ് സിവില്‍ സപ്ലൈസ് കേര്‍പറേഷന്‍ വഴി ഡീസല്‍ എന്ത് കൊണ്ട് ഡീസല്‍ അടിച്ചുകൂട എന്ന ചിന്ത വന്നത്. സിവില്‍ സപ്ലൈസ് വഴി ഡീസല്‍ അടിച്ചാല്‍ ഡീസല്‍ ഇനത്തില്‍ തന്നെ കെഎസ്‌ആര്‍ടിസിയ്‌ക്ക് വന്‍ തുക ലാഭിക്കാന്‍ കഴിയും. അങ്ങനെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇതിന് ശുപാര്‍ശ നല്‍കിയത്. ഇത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്‌തു. രൊക്കം പണം കൊടുത്ത് ഡീസലടുക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha