കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോഴെല്ലാം മാര്ട്ടിന്മാരും ഉണ്ടായിട്ടുണ്ടെന്ന് വിഎസ്
കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോഴെല്ലാം മാര്ട്ടിന്മാരും ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ലോട്ടറിയില്‍ സര്‍ക്കാരിനു തിരിച്ചടിയായി സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം.
മുഖ്യമന്ത്രിയാണ് ഇവര്‍ക്ക് വളരാനുള്ള പശ്ചാത്തലം ഒരുക്കിയത്. ലോട്ടറി മാഫിയ ലാഭം കൊയ്യുമ്പോള്‍ അതിന്റെ പങ്ക് ഭരണനേതാക്കള്‍ക്കും ലഭിക്കുന്നുണ്ടെന്നും വിഎസ് ആരോപിച്ചു.
സിക്കിം ലോട്ടറി ലക്ഷ്യം വച്ച് അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്തു നിരോധിക്കണമെന്ന സംസ്ഥാനത്തിന്റെ വാദമാണ് സുപ്രീം കോടതി അംഗീകരിക്കാത്തത്. കേരളത്തില്‍ സമ്പൂര്‍ണ ലോട്ടറി നിരോധനം നിലവിലില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha