ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യ കത്തികൊണ്ട് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടിയം സ്വദേശിനി ജാസ്മിനാണ്(21) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച ജാസ്മിന്റെ നില ഗുരുതരമാണ്. കാട്ടാക്കട മഠത്തിക്കോണം സ്വദേശി സന്തോഷാണ് ഇവരുടെ ഭര്‍ത്താവ്.
ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ജാസ്മിന് മറ്റൊരാളുമായി പ്രണയത്തിലായതറിഞ്ഞ് സന്തോഷ് വഴക്കിട്ടിരുന്നു. ഇതിനേതുടര്‍ന്ന് സന്തോഷ് ജാസ്മിനെ കൊട്ടിയത്തെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. അവിടെവച്ച് കൈയ്യിലെ ഞരമ്പുമുറിച്ച് ജാസ്മിന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിവരമറിഞ്ഞ സന്തോഷ് ഇവരെ തിരിച്ച് കട്ടാക്കടയിലെ വീട്ടില്‍ വിളിച്ചുകൊണ്ടുവന്നിരുന്നു.
വിട്ടിലെത്തിയ ജാസ്മിന് വീണ്ടും സന്തോഷുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് സന്തോഷിന്റെ മുന്നില്‍ വച്ച് കഴുത്ത് മുറിക്കുകയും ചെയ്തത്. സന്തോഷ് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസാണ് ജാസ്മിനെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha