അയ്യങ്കാളിക്ക് മുമ്പില്‍ മഹാത്മാ ഗാന്ധി യഥാര്‍ത്ഥ ഹീറോയല്ലെന്ന് തട്ടിവിട്ട അരുന്ധതി റോയി പുലിവാല് പിടിക്കുന്നു
മഹാത്മാ ഗാന്ധി യഥാര്‍ത്ഥ ഹീറോയല്ലെന്നും അയ്യങ്കാളിയാണ് മഹാനെന്ന വിധത്തില്‍ പ്രസംഗിച്ച പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി പുലിവാല് പിടിക്കുന്നു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വിമര്‍ശിച്ച് പ്രസംഗിച്ച അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ സാധ്യത. ഇതിന്റെ ഭാഗമായി വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിപാടി സംഘടിപ്പിച്ചവരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 17ന് കേരള സര്‍വകലാശാലയിലെ അയ്യങ്കാളി സ്വകയര്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലാണ് വിവാദ പ്രസംഗം നടത്തിയത്. നമുക്കുള്ളത് യഥാര്‍ഥ ഹീറോകളല്ലെന്നും മഹാത്മാഗാന്ധിയെക്കുറിച്ച് പഠിപ്പിക്കുന്നതൊക്കെ കളവുകളാണെന്നുമാണ് അരുന്ധതി പറഞ്ഞത്.
മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് അയ്യങ്കാളി ഇവിടെ ദളിതുകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനും മറ്റുമായി പോരാടുകയായിരുന്നു. എന്നാല്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ ഗാന്ധിജി മഹാത്മാവായി.
ജീവിതത്തിലുടനീളം അഹിംസയ്ക്കുവേണ്ടി വാദിച്ച മഹാത്മാ ഗാന്ധി ഏറ്റവും ക്രൂരമായ ജാതി സമ്പ്രദായത്തെ അംഗീകരിച്ചിരുന്നുവെന്നു വേണം പറയാന്‍. പരമ്പരാഗതമായ ജോലിചെയ്യുന്നവര്‍ അതു തന്നെ തുടരണമെന്ന ആശയമായിരുന്നു അദ്ദേഹത്തിന്റെത്. \'മൈ ഐഡിയല്‍ ഭാംഗി\' എന്ന കുറിപ്പില്‍ ഇത് വ്യക്തമാണ്. എന്നിങ്ങനെയായിരുന്നു അരുന്ധതി റോയുടെ പ്രസംഗം.
രാഷ്ട്രപിതാവിനെ ആക്ഷേപിച്ച ഈ പ്രവര്‍ത്തിക്കെതിരെ നടപടിയെടുക്കണമെന്ന് സ്പീക്കര്‍ ജി കാര്ത്തികേയന്, മുന്‍മന്ത്രി രാമചന്ദ്രന് കടന്നപള്ളി എന്നിവരാണ് ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിനെതിരെ കെപിസിസി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha